ക്ഷയ രോഗം (Tuberculosis) ശ്രീരാജ്.വി.ടി. ജൂ.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എച്.സി.ഒടുവള്ളിത്തട്ട്
എന്താണ് ക്ഷയരോഗം? മൈകോബാക്റ്റീരിയം ട്യുബെര്‍കുലോസിസ് എന്ന രോഗാണു മൂലം ഉണ്ടാവുന്ന ഒരു പകര്‍ച്ചവ്യാധി.
ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് ( Pulmonary TB). എന്നാൽ ദഹനേന്ദ്രിയവ്യൂഹം , ജനനേന്ദ്രിയവ്യൂഹം,അസ്ഥികൾ, സന്ധികൾ, രക്തചംക്രമണവ്യൂ ഹം , ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം .
ചരിത്രം വളരെ പുരാതനമായ രോഗം. പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട രോഗം. ഈജിപ്ഷ്യന്‍ മമ്മികളില്‍ കാണപ്പെട്ടിട്ടുണ്ട്.
1882- മാര്‍ച്ച് 24 നു – റോബര്‍ട്ട് കൊച് എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ക്ഷയ രോഗത്തിന് കാരണമാകുന്ന രോഗാണുവിനെ കണ്ടെത്തി. മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനം ആയി ആചരിക്കുന്നു .
മൈകോബാക്റ്റീരിയം ട്യുബെര്‍കുലോസിസ് (ക്ഷയ രോഗാണു)
ശ്വാസകോശ ക്ഷയരോഗം ഉള്ള ഒരു രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍,രോഗാണുക്കള്‍ സൂക്ഷ്മ കണികകളുടെ രൂപത്തില്‍ വായുവില്‍ വ്യാപിക്കുന്നു. ഈ വായു ശ്വസിക്കാന്‍ ഇട വരുന്ന വ്യക്തിക്ക് രോഗാണുബാധ ഏല്‍ക്കുന്നു.ഇത്തരം ആളുകളില്‍ 10% ആളുകളില്‍ ഭാവിയില്‍ ടി.ബി. ഉണ്ടാവാനുള്ള സാധ്യത ഉണ്ട്..
ക്ഷയ രോഗാണുക്കള്‍ വായുവിലൂടെ പകരുന്നു.
ടി.ബി. ഇന്ത്യയില്‍ ഓരോ ദിവസവും 40,000 പേര്‍ക്ക് രോഗാണു ബാധയുണ്ടാവുന്നു. 5,000 ആളുകള്‍ ദിവസവും രോഗികളാകുന്നു. ഓരോ മൂന്നു മിനിറ്റിലും രണ്ടു പേര്‍ ക്ഷയരോഗം മൂലം മരണപ്പെടുന്നു. ഓരോ വര്‍ഷവും പതിനെട്ട് ലക്ഷത്തിലധികം പുതിയ രോഗികള്‍ ഉണ്ടാവുന്നു. ഇതില്‍ എട്ട് ലക്ഷവും കഫത്തില്‍ അണുക്കള്‍ ഉള്ള പകരുന്ന രോഗം ഉള്ളവരാണ്.
രക്ഷിതാക്കള്‍ ക്ഷയരോഗികള്‍ ആയതിന്‍റെ പേരില്‍ മൂന്നു ലക്ഷത്തോളം കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു. നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതി വര്‍ഷം 12,000 കോടിയിലേറെ രൂപ ചെലവ് വരുന്നു.
ലോകത്തില്‍ ഒരു സെക്കന്‍ഡില്‍ ഒരാള്‍ക്ക് എന്ന തോതില്‍ രോഗാണു ബാധയുണ്ടാവുന്നു. ഇന്ത്യയില്‍ വര്‍ഷത്തില്‍ ഒരു ലക്ഷം പേരില്‍ ഏതാണ്ട് 165 ടി.ബി. കേസുകള്‍ ഉണ്ടാകാം എന്ന് അനുമാനിക്കുന്നു.
ഇന്ത്യയില്‍ 40-50 ശതമാനം പേരും ക്ഷയ രോഗാണു ബാധിതരാണ് .
കഫത്തില്‍ അണുക്കള്‍ ഉള്ളതും ചികില്‍സിക്കപ്പെടാതെ പോകുന്നതുമായ രോഗി ഒരു വര്‍ഷത്തില്‍ 10-15 പേര്‍ക്ക് രോഗം പകര്‍ത്തുന്നു.
ശ്വാസകോശ ക്ഷയരോഗം (കഫത്തില്‍ അണുക്കള്‍ ഉള്ളത് ) മൈക്രോസ്കോപ്പ് ഉപയോഗിച്ചുള്ള കഫ പരിശോധനയില്‍ രണ്ട്സാമ്പിളില്‍ ഏതെങ്കിലും ഒന്നില്‍ അണുക്കളെ കണ്ടെത്തിയാല്‍ ആ വ്യക്തിക്ക് ശ്വാസകോശ ക്ഷയരോഗം ഉള്ളതായി കണക്കാക്കാം.
ശ്വാസകോശ ക്ഷയരോഗം (കഫത്തില്‍ അണുക്കള്‍ ഇല്ലാത്തത്) മൈക്രോസ്കോപ്പ് ഉപയോഗിച്ചുള്ള കഫ പരിശോധനയില്‍ രണ്ട്സാമ്പിളുകളിലും രോഗാണുക്കള്‍ ഇല്ലെന്നു കണ്ടാല്‍ ആവശ്യമായ ആന്റിബയോടിക് മരുന്നുകള്‍ കഴിച്ചതിനു ശേഷം വീണ്ടും രണ്ടുപ്രാവശ്യം കഫം പരിശോധിക്കുന്നു . ഈ പരിശോധനയില്‍ രോഗാണുബാധ ഇല്ലെന്നു കാണുകയും എക്സ്-റെ പരിശോധനയില്‍ രോഗബാധ സംശയിക്കുകയും ചെയ്താല്‍ അത്തരം രോഗികളെ കഫത്തില്‍ അണുക്കള്‍ ഇല്ലാത്ത രോഗികളായി കണക്കാക്കാം.
ശ്വാസകോശേതര ക്ഷയരോഗം ശ്വാസകോശത്തെയല്ലാതെ ശരീരത്തിന്‍റെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം. ഇത്തരം രോഗം പകര്‍ച്ച സാധ്യത വളരെ കുറഞ്ഞതാണ്.
ശ്വാസകോശ ക്ഷയരോഗം രോഗ ലക്ഷണങ്ങള്‍ രണ്ട് ആഴ്ചയോ അതിലധികമോ നീണ്ടു നില്‍ക്കുന്ന ചുമ. നെഞ്ച് വേദന വൈകുന്നേരങ്ങളില്‍ ഉണ്ടാകുന്ന പനി. കഫത്തില്‍ രക്തം ഭാരക്കുറവ് രാത്രിയില്‍ വിയര്‍ക്കുക
രോഗ നിര്‍ണയം അംഗീകൃത ലാബുകളില്‍ നടത്തുന്ന കഫപരിശോധന . രണ്ട് സാമ്പിളുകള്‍ പരിശോധിക്കുന്നു . അതില്‍ ഒരെണ്ണം അതിരാവിലെ എടുത്തതായിരിക്കണം .
ചികിത്സ ഡോട്സ് സമ്പ്രദായം വഴിയുള്ള ചികിത്സാ രീതി രോഗിക്ക് ഏറ്റവും സൌകര്യപ്രദമായ സ്ഥലത്ത് വച്ച് ഒരു പരിശീലനം ലഭിച്ച ദായകന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ മരുന്നുകള്‍ നല്‍കുന്നു .
ഡോട്സ് അഞ്ച് ഘടകങ്ങള്‍ ഉള്ള വ്യവസ്ഥാപിതമായ ഒരു ചികിത്സ രീതിയാണ് ഡോട്സ്. 1.രാഷ്ട്രീയവും ഭരണപരവുമായ പ്രതിബദ്ധത 2.കുറ്റമറ്റ രോഗനിര്‍ണയം 3.ഉന്നത ഗുണനിലവാരമുള്ള മരുന്നുകള്‍. 4.ശരിയായ ചികിത്സ, ശരിയായ രീതി 5. വ്യവസ്ഥാപിതമായ നിരീക്ഷണം
ഡോട്സിന്‍റെ പ്രത്യേകതകള്‍ രോഗിയെ വിശിഷ്ട വ്യക്തിയായി കണക്കാക്കുന്നു. രോഗിയെ ചികില്സിക്കെണ്ടതിന്റെ ഉത്തരവാദിത്തം രോഗിയില്‍ നിന്നും ആരോഗ്യ സംവിധാനം ഏറ്റെടുക്കുന്നു. രോഗവ്യാപനം തടയുകവഴി സമൂഹത്തെ അപകട സാധ്യതയില്‍ നിന്നും രക്ഷിക്കുന്നു. മരുന്നുകള്‍ മുടങ്ങുന്നത് മൂലമുള്ള ഗുരുതരമായ MDR ടി.ബി. തടയുന്നു.
TB യുംപ്രമേഹവും പ്രമേഹരോഗികളില്‍ ക്ഷയരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ക്ഷയരോഗികളില്‍ 30-40% പ്രമേഹമുള്ളവരാണ് എല്ലാ ക്ഷയരോഗ ബാധിതരും പ്രമേഹ രോഗ പരിശോധന നടത്തണം
TB യും HIV യും ക്ഷയരോഗികളില്‍ 5% പേര്‍ HIV ബാധിതരാണ്. HIV ബാധിതരില്‍ നാലില്‍ ഒരാള്‍ ക്ഷയരോഗം മൂലം മരണപ്പെടുന്നു. എല്ലാ ക്ഷയരോഗികളും നിര്‍ബന്ധമായും HIV പരിശോധന നടത്തിയിരിക്കണം
MDR ടി.ബി മരുന്നുകളോട് പ്രതികരിക്കാത്തതും മരുന്നുകളെ പ്രതിരോധിക്കുന്നതുമായ ക്ഷയരോഗം. കൃത്യമായ രീതിയില്‍ കൃത്യമായ സമയത്ത് മരുന്നുകള്‍ കഴിക്കാത്തത് മൂലം ഉണ്ടാവുന്ന രോഗം സങ്കീര്‍ണ്ണമായ ചികിത്സ ക്രമം
ക്ഷയരോഗ പകര്‍ച്ച തടയുക ചുമയ്ക്കുമ്പോള്‍ വായ തുണികൊണ്ട് മൂടുക തുറസ്സായ സ്ഥലത്ത് ചുമച്ചുതുപ്പരുത് 2 ആഴ്ചയില്‍ അധികം ചുമ ഉണ്ടായാല്‍ കഫ പരിശോധന നടത്തുക
BCG കുത്തിവെയ്പ്പ് ഗുരുതരമായ തരം ക്ഷയരോഗത്തെ തടയുവാന്‍ സഹായിക്കുന്നു. ജനിച്ച ഉടനെ നല്‍കുന്നു.