വിദേശിപ്പഴങ്ങളും അവയുടെ കൃഷിരീതികളും ശ്രീകാന്ത് കെ ടി കൃഷി ഓഫീസർ സെൻറർ ഓഫ് എക്സലൻസ് അമ്പലവയൽ
പഴങ്ങൾ കേരളത്തിൽ ധാരാളമായി വളരുന്നു. ആരോഗ്യകരമായ ജീവിതത്തിന് മുതിർന്നവർക്കും കുട്ടികൾക്കും ഇവ ആവശ്യമാണ്. ഓരോ കാലാവസ്ഥക്കും അനുയോജ്യമായ പഴങ്ങൾ പ്രകൃതി നമുക്ക് നൽകുന്നുണ്ട്. ഇന്ന് നമ്മുടെ നാട്ടിലെ പഴക്കൂടകൾ നവാഗതരായ റമ്പൂട്ടാൻ, ദുരിയാൻ, മാങ്കോസ്റ്റിൻ, ലിച്ചി അവക്കാഡോ, പാഷൻ ഫ്രൂട്ട്, തുടങ്ങിയവ നിറങ്ങ ളുടെ വൈവിധ്യംകൊണ്ടും മാധുര്യം കൊണ്ടും ആകർഷണീയമാണ്.
പഴങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അവിശ്വസനീയമാംവിധം ഗുണം ചെയ്യും പോഷകങ്ങളാൽ സമ്പന്നമാണ്: വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും പഴങ്ങളിൽ നിറഞ്ഞിരിക്കുന്നു.
ഉയർന്ന നാരുകൾ: നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. കൂടാതെ ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ആൻ്റിഓക്‌സിഡൻ്റുകൾ: ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ പല പഴങ്ങളിലും ധാരാളമുണ്ട്.
റമ്പൂട്ടാൻ മാങ്കോസ്റ്റിൻ ജലാംശം: സ്ട്രോബെറി അബിയു തുടങ്ങിയ പഴങ്ങളിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയുന്നു പതിവായി പഴങ്ങളുടെ ഉപയോഗത്തിലൂടെ സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു ഹൃദ്രോഗം ചിലതരം കാൻസർ
മികച്ച ചർമ്മ ആരോഗ്യം: പഴങ്ങളിലെ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ചർമ്മത്തിൻ്റെ ആരോഗ്യവും നിറവും മെച്ചപ്പെടുത്തും. അതിനാൽ, ഭക്ഷണത്തിൽ പലതരം പഴങ്ങൾ ഉൾപ്പെടുത്തുന്നത് നമ്മുടെ ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്
മണ്ണൊരുക്കലും ശാസ്ത്രീയ വളപ്രയോഗവും
Soil Health
Healthy soil: • Is loose, friable, and well-drained • Is approximately 45% minerals, 25% water, 25% air and 5% organic matter • Has good structure and texture, plenty of nutrients and a pH between 5.5 and 7.5 • Has large numbers and types of organisms
അവശ്യ മൂലകങ്ങൾ കാർബൺ ഹൈഡ്രജൻ ഓക്‌സിജൻ നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം കാൽസിയം മഗ്നീഷ്യം സൾഫർ അയേൺ മാംഗനീസ് സിങ്ക് കോപ്പർ ബോറോൺ മോളിബ്‌ഡിനം ക്ലോറിൻ നിക്കൽ
അവശ്യ മൂലകങ്ങളിൽ ധാതുക്കൾ അല്ലാത്തവ കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ അവ വായുവിൽ നിന്നോ വെള്ളത്തിൽ നിന്നോ ലഭിക്കുന്നു
അവശ്യ ധാതു മൂലകങ്ങൾ നൈട്രജൻ പൊട്ടാസ്യം ഫോസ്ഫറസ് പ്രാഥമിക മൂലകങ്ങൾ
കാൽസിയം മഗ്നീഷ്യം സൾഫർ ഉപമൂലകങ്ങൾ
അവശ്യ ധാതു മൂലകങ്ങൾ സൂക്ഷ്‌മ മൂലകങ്ങൾ കോപ്പർ നിക്കിൽ ബോറോൺ മോളിബ്‌ഡിനം അയേൺ മാംഗനീസ് സിങ്ക് ക്ലോറിൻ
(Garcinia mangostana) മാംഗോസ്റ്റിൻ മറ്റേതു പഴങ്ങളെക്കാളും ഒരു പടിമുന്നിൽ എത്തിച്ചേർന്ന രാജ്യങ്ങൾ : മലേഷ്യ, ബോർണിയോ, സുമാത്ര ഉത്ഭവം : മൊളുക്കാസ് ദ്വീപ് പഴങ്ങളുടെ റാണി
പ്രാഥമിക ബീജസങ്കലനം കൂടാതെയുള്ള ഫലോൽ പാദനം (പാർഥനോകാർപ്പി) എന്ന അസാധാരണ ജൈവിക പ്രതിഭാസം മാംഗോസ്റ്റിനിൽ ദൃശ്യമായതിനാൽ കായ്പിടുത്തത്തിന് പരാഗണത്തിന്റെ്റെ ആവശ്യകതയില്ല. (വെർജിൻ ഫ്രൂട്ട്സ്) .
തെക്കുകിഴക്കൻ ഏഷ്യയുടെ കേന്ദ്രപ്രദേശങ്ങൾ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലും പ്രദേശങ്ങളിലും പുരാതന കാലം മുതൽ മാംഗോസ്റ്റിൻ കണ്ടുവരുന്നു
വിത്തു മുളപ്പിച്ചും കമ്പു മുറിച്ചുനട്ടും ഗ്രാഫ്റ്റ് തൈകൾ നട്ടും മാങ്കോസ്റ്റീൻ വളർത്താം. ഗ്രാഫ്റ്റ് തൈകൾ ആറുമാസം കൊണ്ട് നടാൻ പാകമാകും. വിത്തു തൈകൾ കായ് പിടിക്കാൻ 8 മുതൽ 15 വർഷം ഗ്രാഫ്റ്റ് തൈകൾ അഥവാ ഒട്ടുതൈകൾ 6-7 വർഷം കൊണ്ട് കായ് പിടിക്കാൻ ആരംഭിക്കും. പ്രജനനവും കൃഷിയും
നടീൽ മഴയുടെ തുടക്കത്തോടെ 10 മീറ്റർ അകലത്തിൽ 90 x 90 x 90 സെ. മീ. വലിപ്പത്തിൽ കുഴിയെടുത്ത് തൈ നടാം ആദ്യവർഷം 10 കിലോ ഗ്രാം ജൈവ വളം ചേർക്കണം
വിളവ് ലഭിക്കുന്ന സീസൺ : മെയ്-ജൂൺ തടങ്ങളെടുത്തോ ചാലുകളിലോ വളർത്താം. തട്ടുകളായി തിരിച്ച ഭൂമിയിലും കൃഷി ചെയ്യാം. നിരപ്പായ ഭൂമി മലഞ്ചെരിവുകൾ 30 ft ഉയരം നടീൽ രീതി
* ആദ്യ മൂന്നു വർഷം ഭാഗികമായ തണൽ വേണം മഴ : 2000 മില്ലി മീറ്റർ നീർവാർച്ചയുള്ള മണൽ കലർന്ന എക്കൽ മണ്ണ്, വെട്ടുകൽ മണ്ണ് ആപേക്ഷിക ആർദ്രത : 70-80 % അമ്ല-ക്ഷാര നില : 5.5 മുതൽ 6.5 വരെ അനുയോജ്യമായ വളർച്ചാ സാഹചര്യങ്ങൾ താപനില : 22-35 ഡിഗ്രി സെൽഷ്യസ് ആദ്യ മൂന്നു വർഷം ഭാഗികമായ തണൽ വേണം
പൂവിട്ട് 90 ദിവസമാകുന്നതോടെ കായ്‌കൾ പാകമാകും. എന്നാൽ പഴമായിക്കിട്ടാൻ 115 ദിവസം വേണം പരാഗണം : ആവശ്യമില്ല അനുയോജ്യമായ വളർച്ചാ സാഹചര്യങ്ങൾ കൊമ്പുകോതൽ : ആവശ്യമില്ല തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി നടാം വിളവെടുപ്പ് ജൂലായ് ആഗസ്റ്റ്
20 വർഷം പ്രായമായ ഒരു മരത്തിൽ നിന്ന് 25 കിലോ വരെ പഴം കിട്ടും. ശീതീകരണികളിൽ 28 ദിവസവും സാധാരണ ഊഷ്‌മാവിൽ 10 ദിവസവും മാങ്കോസ്റ്റീൻ കേടാ കാതെയിരിക്കും
ഇന്ത്യ, തായ്ലൻ്റ്, ചൈന എന്നീ രാജ്യങ്ങളിൽ മാങ്കോസ്റ്റീൻ പഴ ത്തിന്റെ തൊലിയിൽ നിന്നു തയാറാക്കുന്ന ഉൽപ്പന്നങ്ങൾ അണു - പരാദബാധകൾ തടയാനും അതിസാരം പോലുള്ള കടുത്ത ഉദരരോഗങ്ങൾ ശമിക്കാനും ഉപയോഗിച്ചു വരുന്നു.
മാങ്കോസ്റ്റീനിന്റെ അണുനശീകരണസ്വഭാവം മുറിവുകൾ ഉണക്കാ നും, ക്ഷയരോഗം, മലേറിയ, മൂത്രാശയ രോഗബാധകൾ, ഉഷ്ണപ്പുണ്ണ് തുടങ്ങിയവയുടെ ചികിൽസയിൽ പ്രയോജനപ്പെടുത്തുന്നു. സോറിയാസിസ് ഉൾപ്പെടെയുള്ള ഗുരുതരചർമവ്യാധികൾക്കും ഇത് പരിഹാരമാണ്.
കരീബിയൻ നാടുകളിൽ മാങ്കോസ്റ്റീൻ ഉപയോഗിച്ചു തയാറാക്കുന്ന ചായ ഒരു ഊർജപാനീയമാണ്; ഒപ്പം വിരനാശിനിയും ദഹനസഹായിയും.
വളരെ താഴ്ന്ന കലോറി മൂല്യവും പൂരിത കൊഴുപ്പമ്ലങ്ങളുടെ കുറവും കൊളസ്ട്രോളിൻ്റെ അഭാവവും നീരിൻ്റെ ഉയർന്ന അളവും നിമിത്തം ദുർമേദസ്സുള്ളവർക്കുപോലും ഉത്തമമായ ഭക്ഷ്യപദാർഥമാണ് മാങ്കോസ്റ്റീൻ.
ജീവകം സി ധാരാളമുള്ളതിനാൽ ശക്തമായ ഒരു നിരോക്സീകാര കമായി ഇത് പ്രവർത്തിക്കുന്നു. ശരീരത്തിന് പ്രതിരോധ ശേഷി നൽകാനും ഹാനികരമായ സ്വതന്ത്രറാഡിക്കലുകൾ ഒഴിവാക്കാനും മാങ്കോസ്റ്റീൻ സഹായിക്കുന്നു.
ജീവകം - ബി സമൃദ്ധമായതിനാൽ ശരീരത്തിൻ്റെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. പൊട്ടാസ്യം പോലുള്ള ധാതുലവണ സാന്നിധ്യം രക്തസമ്മർദം, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവ ക്രമീകരിച്ച് സ്വസ്ഥനിലയിലാ ക്കുന്നു.
പഴത്തൊലി പെക്റ്റിൻ സമ്പന്നമാണ്. അതിനാൽ ചെറിയ ചവർപ്പുണ്ട്. എന്നാൽ 6% കറിയുപ്പു ലായനി ചേർത്ത് ഇതിന്റെ ചവർപ്പ് നീക്കിയിട്ട് പർപ്പിൾ നിറത്തിൽ സവിശേഷമായ ജെല്ലി തയാറാക്കാൻ ഇതുപയോഗിക്കാറുണ്ട്. പഴത്തിന്റെ വിത്തും വേവിച്ചോ വറുത്തോ ഭക്ഷിക്കാനുപയോഗിക്കുന്നു.
പഴത്തൊലി പെക്റ്റിൻ സമ്പന്നമാണ്. അതിനാൽ ചെറിയ ചവർപ്പുണ്ട്. എന്നാൽ 6% കറിയുപ്പു ലായനി ചേർത്ത് ഇതിന്റെ ചവർപ്പ് നീക്കിയിട്ട് പർപ്പിൾ നിറത്തിൽ സവിശേഷമായ ജെല്ലി തയാറാക്കാൻ ഇതുപയോഗിക്കാറുണ്ട്. പഴത്തിന്റെ വിത്തും വേവിച്ചോ വറുത്തോ ഭക്ഷി ക്കാനുപയോഗിക്കുന്നു.
കലോറി 60-63 മാംസ്യം 0.50 0.60 ഗ്രാം കൊഴുപ്പ് 0.1 0.6 ഗ്രാം കാർബോഹൈഡ്രേറ്റ് 14.3 15.6 ഗ്രാം പഞ്ചസാര 16.42 16.82" നാര് 5.0 - 5.1 ഗ്രാം കാൽസ്യം 0.01 - 8.0 മില്ലിഗ്രാം ഫോസ്‌ഫറസ് 0.02 12.0" ഇരുമ്പ് 0.20 -0.80" തയമിൻ 0.03 " അസ്കോർബിക് ആസിഡ് 1.0-2.0"
Mangosteen Leaf Roller fruit rots : രണ്ടു ഗ്രാം സാഫ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക തടി ചീയൽ : രോഗം ബാധിച്ച ഭാഗത്ത് ബോർഡോ മിശ്രിതം പുരട്ടുക Anthracnose രോഗങ്ങളും കീടങ്ങളും
അബിയു (Pouteria caimito)
(Sapotaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഉഷ്ണമേഖലാ ഫലവൃക്ഷമാണ് അബിയു. തെക്കേ അമേരിക്കയിൽ ആമസോൺ മേഖലയാണ് ജന്മദേശം. ഉത്ഭവം : തെക്കേ അമേരിക്ക
സ്വാഭാവികമായി കാണപ്പെടുന്ന പ്രദേശങ്ങൾ : ആൻഡിസ് പർവത നിരയുടെ കിഴക്കൻ ചെരിവിലെ താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്ന വെനിസ്വേലയുടെ തെക്കു പടിഞ്ഞാറൻ മേഖല മുതൽ പെറുവരെയും ബ്രസീൽ, കൊളംബിയ രാജ്യങ്ങളും.
സവിശേഷതകൾ ഉഷ്ണമേഖലാ രാജ്യങ്ങളിൽ ഇടത്തരമോ അതിൽ കൂടുതലോ വലുപ്പം വയ്ക്കുന്ന അബിയു മരങ്ങൾക്ക് പൊതുവേ പിരമിഡിന്റെ രൂപവും ഇലത്തഴപ്പിന് ദീർഘവൃത്താകൃതിയുമായിരിക്കും. തായ്ത്തടിയിൽ നിന്ന് ഉത്ഭവിക്കുന്ന ശാഖകൾ പൊതുവേ വണ്ണം തീരെ കുറഞ്ഞതും നീളം കൂടിയതുമായിരിക്കും. പഴങ്ങൾ തിങ്ങി വളരുമ്പോൾ ഇവ താഴേക്കു തൂങ്ങി വില്ലോ മരങ്ങളുമായി രൂപത്തിൽ സാദൃശ്യം കൈവരിക്കുന്നു
പൂക്കൾ ഒറ്റയായോ രണ്ടു മുതൽ അഞ്ചുവരെ പൂക്കളുടെ കൂട്ടമായോ കാണപ്പെടുന്നു. ഇലഞെട്ടിൻ്റെ ഉൾഭാഗത്തു നിന്നു വളർന്നിറങ്ങുന്ന നീളം കൂടി കനം കുറഞ്ഞ തണ്ടുകളിലായിരിക്കും പൂക്കളുണ്ടാകുക പൂക്കളിൽ ആൺ-പെൺ വേർതിരിവില്ല, എല്ലാം ദ്വിലിംഗം.
ദീർഘ ഗോളാകൃതി നേരിയ സുഗന്ധവും മധുരവും ഇതിൻ്റെ പ്രത്യേകത . കാമ്പിനു ള്ളി ൽ ഒന്നു മുത ൽ അഞ്ചുവരെ തവിട്ടു നിറമുള്ള വിത്തുക ൾ കാണപ്പെടുന്നു . പൂവിടലിനു ശേഷം 100-130 ദിവസം കൊണ്ട് കായ് കൾ മൂപ്പെത്തുന്നു ഗോളാകൃതി വെളുപ്പു നിറമുള്ള കാമ്പ് അർഥസുതാര്യമായി ജെല്ലി രൂപത്തിലായിരിക്കും പഴുത്തുകഴിയുമ്പോ ൾ തൊലി യുടെ നിറം മഞ്ഞയുടെ വകഭേദങ്ങളിലൊന്നായിരിക്കും .
നടീൽ പരിചരണം മൂന്ന് അടി വീതം നീളവും വീതിയും ആഴവും വിത്ത് തൈകൾ ഉയർത്തിയെടുത്ത തടങ്ങളിലോ ചാലുകളിലോ തൈകൾ നടാം. ചെരിവു സ്ഥലങ്ങളിലാണെങ്കിൽ തട്ടു തിരിച്ചും നടാം ഉയരം: 15 f ഒരാണ്ടിൽ ഒന്നിലധികം തവണ താഴ്ന്ന പ്രദേശങ്ങൾ, നിരപ്പായ സ്ഥലങ്ങൾ, കുത്തനെയല്ലാത്ത ചെരിവുകൾ
ജലസേചനം ഏതു തരം മണ്ണിലും വളരും ഭാഗികമായ തണൽ മുതൽ നല്ല സൂര്യപ്രകാശം വരെ സൂര്യപ്രകാശത്തിന്റെ ലഭ്യത മണ്ണിന്റെ സ്വഭാവം മണ്ണിലെ ഈർപ്പത്തിന്റെ നിലയനുസരിച്ച് നിത്യേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ നനച്ചു കൊടുക്കണം. 22-38 ഡിഗ്രി സെൽഷ്യസ് അനുയോജ്യ താപനില
മഴ മീറ്റർ സമുദ്രനിരപ്പിൽ നിന്ന് 0-2000 അടി വരെ 60-80% ആപേക്ഷിക ആർദ്രത ഉയരം : 1000-2000 മില്ലി 15 x 15 അടി നടീൽ അകലം
വളർച്ച ഒരുക്കൽ ആവശ്യമാണ് 5.5-6.5 അമ്ലക്ഷാര നില (പിഎച്ച്) കൊമ്പു കോതൽ ആവശ്യമാണ് സ്വയം പരാഗണം പരാഗണം
mealy bugs Webbing Tortricid caterpillars Powdery mildew Fruit fly രോഗങ്ങളും കീടങ്ങളും
ദുരിയാൻ - പഴങ്ങളുടെ രാജാവ് കണ്ടാൽ ഒരു ചെറിയ ചക്കപ്പഴം; അതാണ് ദുരിയാൻ. തെക്കു കിഴക്കൻ ഏഷ്യയിൽ 'പഴങ്ങളുടെ രാജാവ്' എന്ന ഓമനപ്പേരിലാണ് ദുരിയാൻ അറിയപ്പെടുന്നത്.
ഫുട്ബോളിൻ്റെ വലിപ്പവും കൂർത്തു മൂർത്ത നീളൻ കട്ടിമുള്ളുകളും അനന്യസാധാരണമായ ഗന്ധവും - ഭക്ഷ്യയോഗ്യ മായ മാംസളഭാഗമാണ് വ്യത്യസ്‌തമായ ഗന്ധം പുറപ്പെടുവിക്കുന്നത് രൂക്ഷവും നാസാരന്ധങ്ങളെ തുളച്ചു കയറുന്നതുമായ ഈ പ്രത്യേക ഗന്ധം തോടു പൊളിച്ചില്ലെങ്കിലും പുറത്തു വരും സ്വർഗത്തെപ്പോലെ സ്വാദിഷ്‌ഠവും നരകത്തെപ്പോലെ ഗന്ധവും
രൂക്ഷഗന്ധം നിമിത്തം ദുരിയാൻ പഴം തെക്കുകിഴക്കൻ ഏഷ്യയിലെ ചില ഹോട്ടലുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും നിരോധിച്ചിട്ടുണ്ട് എന്നാൽ ദുരിയാൻ പഴത്തിൻ്റെ ഗന്ധം ഇഷ്ടപ്പെടുന്നവരുമുണ്ട്. സ്വാദു കൊണ്ട് ഇത്രയേറെ ആരാധകരും ദുർഗന്ധംകൊണ്ട് ഇത്രയധികം വിരോധികളുമുള്ള മറ്റൊരു പഴം സസ്യകുലത്തിൽ തന്നെ ഉണ്ടെന്നും തോന്നുന്നില്ല. ചീഞ്ഞഴുകിയ ഉള്ളി, വെളുത്തുള്ളി, ഒരു മാസത്തോളം കഴുകാതെ ഉപയോഗിച്ച സോക്സ് എന്നിവയുടെ ദുർഗന്ധത്തോടാണ് ദുരിയാൻ ഗന്ധത്തെ ഉപമിക്കുക. ഒറ്റത്തവണയെങ്കിലും ദുരിയാൻ പഴം രുചിച്ച ഒരാൾക്കും അതിൻ്റെ അനുപമമായ സ്വാദ് ആയുഷ്‌കാലം മറക്കാനേ കഴിയില്ല.
പഴത്തിൻ്റെ സ്വാദ് ചോക്ലേറ്റും ഉള്ളിയും കലർന്ന സ്വാദാണ് പഴത്തിന് എന്ന് ചിലർ പറയും A B സ്വാദിഷ്‌ടമായ ആത്തപ്പഴത്തിനുള്ളിൽ സ്വാദും സുഗന്ധവും ഒത്തിണങ്ങിയ ബദാം അങ്ങിങ്ങ് നിക്ഷേപിച്ചതു പോലെയാണ് ദുരിയാൻ. ആൽഫ്രഡ് റസ്സൽ വാലസ്
ഉത്ഭവം 1 ബോർണിയോ, സുമാത്ര പ്രദേശങ്ങളിലാണ് ദുരിയാന്റെ ജനനം 2 ഇന്നിപ്പോൾ മലേഷ്യ, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കു പുറമെ തായ്ലന്റ്, ദക്ഷിണ ഫിലിപ്പീൻസ്, ന്യൂഗിനി, ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം, മറ്റ് ഏഷ്യൻ രാജ്യങ്ങൾ 3 തായ്‌ലൻ്റ് ആണ് ഏറ്റവുമധികം ദുരിയാൻ പഴങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യം ഒരു കായ്ക്ക് പരമാവധി 2/2-3 കിലോ വരെ തൂക്കമുണ്ടാവും 4 ദുരി' (Duri) എന്ന മലയൻ പദത്തിൽ നിന്നാണ് ഈ പഴത്തിന് 'ദുരിയാൻ' എന്ന പേരു കിട്ടിയത്
പ്രജനനവും കൃഷിയും വിത്തുപാകി മുളപ്പിച്ച് തൈകളാക്കിയോ ഒട്ടിക്കൽ, മുകുളനം വർഷത്തിൽ 1500-2000 മില്ലിമീറ്റർ മഴയും 25 മുതൽ 30 സെൽഷ്യസ് ചൂടും ഈർപ്പനില 75 %മുതൽ 80 % പാളിമുകുളനം (പാച്ച് ബഡ്ഡിങ്), ഒട്ടിക്കൽ തൈകൾ താരതമ്യേന കാര്യക്ഷമമായി വളരുകയും വേഗം കായ് പിടിക്കുകയും ചെയ്യും. 20 മുതൽ 50 മീറ്റർ വരെ ഉയരത്തിൽ വളരും
5 M X 10 മീറ്റർ ഹെക്ടറിൽ 200 തൈകൾ 8 × 8 മീറ്റർ - ഹെക്ടറിൽ 156 തൈകൾ 10 X 10 മീറ്റർ - ഹെക്ടറിൽ 100 തൈകൾ തൈകൾ തമ്മിൽ 10 മീറ്റർ അകലം നൽകണം. വരികൾ തമ്മിൽ ഇടയകലം 7.5 മീറ്റർ നൽകാം
NPK 40ഗ്രാം അടിവളം ഒരു വര്ഷം വരെ 30 ഗ്രാം വളപ്രയോഗ വേളയിൽ മണ്ണിൽ ഈർപ്പം നിർബന്ധമാണ് 2 വർഷമായാൽ 250 ഗ്രാം വീതം 3 തവണ
കലോറി 144 മാംസ്യം 1.47 ഗ്രാം കൊഴുപ്പ് 5.33 ഗ്രാം കാർബോഹൈഡ്രേറ്റ് 27.09 ഗ്രാം പഞ്ചസാര നാര് 3.8 ഗ്രാം കാൽസ്യം 7.6 -9.0 മില്ലിഗ്രാം ഫോസ്‌ഫറസ് 37.8 44.0 ഇരുമ്പ് 0.73 - 1.0 തയമിൻ 0.24 - 0.352 അസ്കോർബിക് ആസിഡ് 25.0 ജീവകം സി 19.7 മില്ലി ഗ്രാം
mealy bugs White mealybug Phytophthora palmivora Anthracnose രോഗങ്ങളും കീടങ്ങളും
വിപണിയിലെ സ്വീകാര്യത ഇവയൊക്കെയാണ് പാഷൻഫ്രൂട്ടിനെ പ്രിയതരമാക്കുന്നത്. പാഷൻഫ്രൂട്ട് എന്ന ബ്രസീലിയൻ പഴം ഇന്ന് നമ്മുടെ പഴക്കൂടകളിലെ റാണിയ്ക്കൊപ്പമെത്തിയിരിക്കുന്നു. ഉയർന്ന പോഷകമൂല്യം മനം കവരുന്ന മണം കുറഞ്ഞ പരിപാലന ചെലവ്
ഇന്ത്യയിൽ പശ്ചിമഘട്ട നിരകളിൽ ഈ പഴവള്ളിച്ചെടി സാധാരണയാണ്. മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, ഹിമാ ചൽപ്രദേശ്, കൂർഗ്, നീലഗിരി തുടങ്ങി നമ്മുടെ വയനാടൻ മല നിരകളിൽ വരെ പാഷൻഫ്രൂട്ടിനെ കാണാനാകും. പാഷൻഫ്രൂട്ട് സത്ത് മെഗ്നീഷ്യം സൾഫർ സോഡിയം ക്ലോറൈഡ് തുടങ്ങിയവയുടെ അമൂല്യ കലവറയാണ്. ഇത് ഈ പഴവള്ളിച്ചെടിയുടെ സ്വീകാര്യത ഊട്ടിയുറപ്പിക്കുന്നു.
ഫലപൂയിഷ്ടവും ആവശ്യത്തിന് ഈർപ്പവും നീർവാഴ്ചയുമുള്ള ഏതു മണ്ണും ഈ പഴച്ചെടി ഇഷ്ടപ്പെടും. പാഷൻഫ്രൂട്ട് - നമ്മുടെ വിള കേരളം സ്വതവെ പാഷൻഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാ ണ് മഞ്ഞ, പർപ്പിൾ എന്നീ നിറങ്ങളിലുള്ളതും കാവേരി
ഉയരംകൂടിയ പ്രദേശങ്ങളിൽ കൃഷിചെയ്യുന്ന തിന് പർപ്പിൾ ഇനമാണ് യോജിച്ചത് വലിപ്പം കുറവാണ് രോഗബാധ കൂടുതലാണ് നല്ല മണമാണ് ഗുണത്തിലും മുന്നിലാണ് പർപ്പിൾ പഴങ്ങൾ. ഇവയുടെ വിത്തുകൾക്ക് കറുപ്പാണ് നിറം.
താഴ്ന്ന പ്രദേശത്തേയ്ക്ക് യോജിച്ചത് മഞ്ഞനിറമുള്ള ഇനമാണ് ശരാശരി 60 ഗ്രാം തൂക്കമു ണ്ടാകും രോഗ - കീടബാധ താരതമ്യേനെ കുറവാണ് വിത്തുകൾക്ക് ബ്രൗൺ നിറമാണ് പുളിരസം കുറച്ചു കൂടുതലുണ്ടിവയ്ക്ക്
പർപ്പിൾ ഇനത്തിന്റെ നിറവും മണവും ഗുണവുമുള്ളപ്പോൾ മഞ്ഞ ഇനത്തി ന്റെ രോഗപ്രതിരോധശേഷിയും വലുപ്പവും ഒത്തുചേർന്നിട്ടുണ്ട് കാവേരിക്ക് കാവേരിയാണ് താരം കായൊന്നിന് 110 ഗ്രാം വരെ തൂക്കമുണ്ടാകും. കർണ്ണാടകയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾ ച്ചർ റിസർച്ച് സ്റ്റേഷൻ വികസിപ്പിച്ചെടുത്ത ഈ സങ്കരയിനത്തി ന് മികച്ച വാണിജ്യ - കൃഷി സാധ്യതകളാണുള്ളത്
നടീൽ വസ്തുക്കൾ മേൽത്തരം മൂത്തു പഴുത്ത പഴത്തിൻ്റെ വിത്തിൽനിന്നുള്ള തൈകൾ, ആരോഗ്യമുള്ള വള്ളികൾ, ഗ്രാഫ്റ്റ് ചെയ്തെടുത്ത തൈകൾ വിത്ത് മുളച്ചുണ്ടാകുന്ന ചെടികളും അവയിൽ ഗ്രാഫ്റ്റ് ചെയ്തെടുത്ത ചെടികളും മികച്ച വളർച്ചാനിരക്കും ഉത്പാദനക്ഷമതയും കാണിക്കാറുണ്ട്.
മേൽമണ്ണ്, മണൽ, കമ്പോസ്റ്റ് അല്ലെങ്കിൽ ഉണങ്ങിയ ചാണകപ്പൊടി എന്നിവയുടെ 2: 1: 1 എന്ന അനുപാ തത്തിൽ തയ്യാറാക്കിയ തവാരണയിൽ നട്ടുമുളപ്പിക്കാം. നാലില പരുവത്തിൽ ഇവയെ ചെറിയ പോളിബാഗുകളിലേക്ക് മാറ്റി നടാവുന്നതാണ്. മൂന്നു മാസം കഴിയുമ്പോൾ ഈ ചെടികൾ പ്രധാന കൃഷിയിടത്തിലേക്ക് നടുന്നതിന് തയാറാകും.
45 * 45 * 45 സെ.മീ. വലു പ്പമുള്ള കുഴികൾ എടുത്ത് മേൽമണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കംപോസ്റ്റ് എന്നിവയുടെ മിശ്രിതം നിറച്ചുവേണം ചെടി നടേണ്ടത്. 3 * 2 മീറ്റർ എന്ന അകലം ചെടികൾ തമ്മിൽ പാലിക്കു ന്നതാണ് ഉചിതം. മെയ് - ജൂൺ മാസത്തിൽ കാലവർഷത്തിന് ചുവടുപിടിച്ച് ചെടികൾ നടുന്നതാണ് നന്ന്. ഇടത്ത രം മൂപ്പുള്ള വള്ളികളെ 30-35 സെ. മീറ്റർ നീളത്തിൽ മുറിച്ച് 3-4 മുട്ടോടുകൂടി നടുന്നതിനായി ഉപയോഗിക്കാം. ഒരു ഹെക്ടറിൽ 1600 ചെടികൾ വരെ നടാവുന്നതാണ്.
കായിക വളർച്ചക്ക് അനുസരിച്ച് ചെടിക്ക് ഉറപ്പുള്ള പന്തൽ നിർബന്ധമാണ് സൂര്യപ്രകാശം കൂടുതലുള്ള ഭാഗത്തേക്കാണ് ചെടികൾ വളരുക പന്തൽ
ജൈവ വളക്കൂട്ട് മിശ്രിതം എല്ലാ വർഷവും 15-20 കിലോ പലതവണകളായി നൽകുന്നതാണ് നല്ലത്. വേപ്പിൻ പിണ്ണാക്ക് കുറഞ്ഞ അളവിൽ ചുവട്ടിൽ നൽകുന്നത് നിമാവിരകളെ അകറ്റുന്നതിന് പര്യാപ്തമാക്കും. വളപ്രയോഗം കാലിവളവും മണ്ണിരക്കമ്പോസ്റ്റും പിണ്ണാക്കുകളും അടിവളമായി നൽകാം രാസവളം നൽകുന്നത് മികച്ച ഫലം നൽകും.
കാവേരി' എന്ന സങ്കരയിനത്തിന് ഇത് 16 മുതൽ 20 ടൺ വരെ ഒരു വള്ളിയിൽ നിന്ന് ഒരു വർഷം 200-250 കായകൾ വരെ കിട്ടും ഒരു ഹെക്ടർ വാണിജ്യ കൃഷിയിൽ നിന്ന് 8 മുതൽ 10 ടൺ ഒരു ചെടി യിൽ നിന്ന് 7 മുതൽ 9 കിലോ വരെ പഴം ലഭിക്കും
ജീവകം സി, ജീവകം എ എന്നിവയുടെ നിറകുടമാണ് പാഷൻഫ്രൂട്ട്
കലോറി 90 മാംസ്യം 2.2 ഗ്രാം കൊഴുപ്പ് 0.7 ഗ്രാം കാർബോഹൈഡ്രേറ്റ് 21.2 ഗ്രാം പഞ്ചസാര നാര് 3.8 ഗ്രാം കാൽസ്യം 12 മില്ലിഗ്രാം ഫോസ്‌ഫറസ് 64 ഇരുമ്പ് 1.6 ഗ്രാം ജീവകം A 700 IU അസ്കോർബിക് ആസിഡ് 30 മില്ലിഗ്രാം നിയാസിൻ 1.5 മില്ലി ഗ്രാം
fruit flies Septoria spot Brown spot Anthracnose രോഗങ്ങളും കീടങ്ങളും