Kerala Digital survey Guidelines . Clarify your doubts 9447464502- James Joseph Adhikarathil: The Land Guardian of Kerala

mysandesham 0 views 23 slides Oct 16, 2025
Slide 1
Slide 1 of 23
Slide 1
1
Slide 2
2
Slide 3
3
Slide 4
4
Slide 5
5
Slide 6
6
Slide 7
7
Slide 8
8
Slide 9
9
Slide 10
10
Slide 11
11
Slide 12
12
Slide 13
13
Slide 14
14
Slide 15
15
Slide 16
16
Slide 17
17
Slide 18
18
Slide 19
19
Slide 20
20
Slide 21
21
Slide 22
22
Slide 23
23

About This Presentation

Digital survey Guidelines . Clarify your doubts 9447464502- James Joseph Adhikarathil: The Land Guardian of Kerala
In the lush, verdant landscapes of Kerala, where land is not just property but a legacy woven into the fabric of family and community, one man has emerged as a beacon of hope for countl...


Slide Content

ഡിജിറ്റൽ സർവേയ്ക്ക് ശേഷമുള്ള ഭൂനികുതിയും രേഖകളുടെ
പരിപാലനവും സംബന്ധിച്ച് വില്ലേജ് ഓഫീസർമാർക്കും
പൊതുജനങ്ങൾക്കുമുള്ള പൊതുവായ സഹായി
ആമുഖം......................................................................................................................................................1
വില്ലേജ് ഓഫീസർമാർക്കുള്ള നടപടിക്രമങ്ങൾ.....................................................................................1
എന്താണ് ഡാറ്റാ മൈഗ്രേഷൻ.................................................................................................................1
മൈഗ്രേഷനുള്ള മുന്നൊരുക്കങ്ങൾ എന്തെല്ലാമാണ്...........................................................................2
ആരാണ് മാസ്റ്റർ ട്രെയിനർ.......................................................................................................................2
ഒറ്റത്തവണ വെരിഫിക്കേഷൻ (One-Time Verification - OTV)...............................................................3
OTV / OTC പ്രക്രിയയുടെ പ്രധാന ഘട്ടങ്ങൾ..........................................................................................3
പഴയ സർവ്വെ നമ്പർ / കരം അടച്ച രസീത് എന്നിവയുമായി ഒരു നികുതിദായകൻ വന്നാൽ
വില്ലേജിൽ വന്നാൽ...................................................................................................................................7
പഴയ നികുതി രസീതിൽ ഉളള ഭൂമി കോറിലേഷനിൽ ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്..............9
ഡിജിറ്റൽ സർവ്വെ സംബന്ധിച്ച് 13 നോട്ടിഫിക്കേഷന് ശേഷമുള്ള പരാതികൾ എങ്ങനെയാണ്
കൈകാര്യം ചെയ്യേണ്ടത്...........................................................................................................................9
വില്ലേജ് ഓഫീസർ എന്താണ് ചെയ്യേണ്ടത്............................................................................................10
പേര്മാറ്റം / പേര് , വിലാസം എന്നിവയിലെ തിരുത്ത് വരുത്തുന്നതിന് അപേക്ഷ ലഭിച്ചാൽ........10
DLRM അപേക്ഷകൾ മാപ്പിൽ അറിയാൻ കഴിയുമോ........................................................................12
നികുതി പിരിവും രസീത് നൽകലും......................................................................................................13
എന്തിനാണ് ഡിജിറ്റൽ പ്രീമ്യൂട്ടേഷൻ സെക്ച്ച്.....................................................................................14
അപേക്ഷ നിരസിക്കാൻ കഴിയുമോ.....................................................................................................15
പോക്കുവരവ് നടപടികൾ എങ്ങനെയാണ്..........................................................................................15
ഒരാളുടെ ഭൂമി കാണാൻ കഴിയുന്നില്ല...................................................................................................15
ആധാർ അപ്ഡേഷൻ വില്ലേജ് ഓഫീസർ എന്താണ് ചെയ്യേണ്ടത്...................................................16
പഴയ ആധാരങ്ങൾ പോക്കുവരവ് ചെയ്യണമെങ്കിൽ.........................................................................16
വിൽപത്രം, അനന്തരാവകാശം എന്നീ പോക്കുവരവ് എങ്ങനെ ചെയ്യാം........................................17
ലൊക്കേഷൻ സ്കെച്ച് എങ്ങനെ നൽകാം..........................................................................................17
BTR , Thandapper എന്നിവ എങ്ങനെ നൽകാം....................................................................................18
ഡിജിറ്റൽ സർവ്വെ പൂർത്തിയായാൽ തുടർന്നും റവന്യൂ ലിസ്റ്റ് നൽകേണ്ടതുണ്ടോ........................18
BTR Edit, Modify Thandapper, PV Cancel എന്നീ ഓപ്ഷനുകൾ ഉണ്ടാകുമോ..................................19

ILIMS - സഹായി Version - 001 - 14/10/2025
ആമുഖം
കേരള സർക്കാർ പുറപ്പെടുവിച്ച G.O.(Ms)No.7/2025/RD
പ്രകാരമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ്, സംസ്ഥാനത്ത്
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂനികുതി പിരിവും
ഭൂരേഖകളുടെ പരിപാലനവും നടക്കുന്നത്. ഈ സംവിധാനങ്ങളിൽ
വില്ലേജ്, താലൂക്ക് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ ReLIS
മുഖാന്തിരവും പൊതു ജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ 'എന്റെ
ഭൂമി' പോർട്ടൽ (https://entebhoomi.kerala.gov.in/web/home ) വഴിയുമാണ്
ലഭ്യമാകുന്നത്. എന്നാൽ ഈ സംവിധാനം വഴി ലഭ്യമാകുന്ന സേവനങ്ങൾ,
അതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർമാർക്കുണ്ടാകുന്ന സംശയങ്ങൾ
എന്നിവയ്ക്ക് ഒരു പരിധിവരെ സഹായകമാകുന്നതിനാണ് ഈ
ഡോക്യുമെന്റ് നിർമ്മിച്ചിരിക്കുന്നത്.
വില്ലേജ് ഓഫീസർമാർക്കുള്ള നടപടിക്രമങ്ങൾ
ഈ പുതിയ ഡിജിറ്റൽ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിലെ
ഏറ്റവും പ്രധാനപ്പെട്ട കണ്ണികളാണ് വില്ലേജ് ഓഫീസർമാർ. അവരുടെ
ചുമതലകൾ കൃത്യമായും സമയബന്ധിതമായും നിർവഹിക്കുന്നത് ഈ
സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ഡിജിറ്റൽ
രേഖകളുടെ കൃത്യത ഉറപ്പാക്കുന്നതിലും പൊതുജനങ്ങൾക്ക്
തടസ്സരഹിതമായ സേവനം നൽകുന്നതിലും വില്ലേജ് ഓഫീസർമാർക്ക്
നിർണ്ണായക പങ്കുണ്ട്.
എന്താണ് ഡാറ്റാ മൈഗ്രേഷൻ
Survey & Boundaries Act ലെ സെക്ഷൻ 13 പ്രകാരം ഒരു വില്ലേജ്
പ്രസിദ്ധപ്പെടുത്തി കഴിഞ്ഞാൽ പ്രസ്തുത വില്ലേജിൽ ആദ്യം നടക്കുന്ന
പ്രോസസ് ആണ് ഡാറ്റാ മൈഗ്രേഷൻ. നിലവിലുള്ള ഡാറ്റാ ബേസിലെ
വിവരങ്ങൾ മാറ്റി പകരം ഡിജിറ്റൽ സർവ്വെ ചെയ്ത പുതിയ വിവരങ്ങൾ
ഡാറ്റാ ബേസിൽ ഉൾപ്പെടുത്തുന്ന സംവിധാനത്തിന് പറയുന്ന സാങ്കേതിക
1

ILIMS - സഹായി Version - 001 - 14/10/2025
വാക്കാണ് മൈഗ്രേഷൻ. നിലവിൽ ഇത് ഓൺലൈൻ ആയിട്ടാണ്
നിർവ്വഹിക്കപ്പെടുന്നതെങ്കിലും ഡിജിറ്റൽ സർവ്വെ കഴിഞ്ഞ രേഖകൾ ഒരു
കീ നൽകി സ്വീകരിക്കേണ്ടത് വില്ലേജ് ഓഫീസറുടെ ചുമതലയാണ്.
ഓട്ടോമാറ്റഡ് ആയി മൈഗ്രേഷൻ നടക്കുന്നതിനുള്ള നടപടിക്രമങ്ങൾ
പൂർത്തീകരിച്ചുവരുന്നു. ആയത് പൂർത്തീകരിക്കുമ്പോൾ ഈ
ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്. നിലവിൽ അതാത് ജില്ലയിലെ
മാസ്റ്റർ ട്രെയിനർമാരുടെ നിർദ്ദേശം പ്രകാരം മാത്രം മൈഗ്രേഷൻ നടപടി
പൂർത്തീകരിക്കേണ്ടതാണ്. മൈഗ്രേഷൻ സംബന്ധിച്ച എല്ലാ
സഹായങ്ങളും മാസ്റ്റർ ട്രെയിനർമാർ നൽകുന്നതാണ്.
മൈഗ്രേഷനുള്ള മുന്നൊരുക്കങ്ങൾ എന്തെല്ലാമാണ്.
മൈഗ്രേഷൻ നടത്തിയാൽ പഴയ പോക്കുവരവ്, തണ്ടപ്പേർ
അപേക്ഷകൾ, ലൊക്കേഷൻ മാപ്പ് അപേക്ഷകൾ, ബി റ്റി ആർ
അപേക്ഷകൾ, പെയ്മെന്റ് റിക്വസ്റ്റുകൾ എന്നിവ പ്രോസസ് ചെയ്യുന്നതിന്
സാങ്കേതികമായി കഴിയാത്തതിനാൽ അത്തരം അപേക്ഷകളിൽ
പോക്കുവരവ് ഒഴികെയുള്ള മറ്റെല്ലാ അപേക്ഷകളും തീർപ്പാക്കേണ്ടതാണ്.
പോക്കുവരവ് അപേക്ഷകൾ പിന്നീട് എൽ ആർ എം ആയി തീർപ്പാക്കാൻ
കഴിയുന്നതാണ്. തുടർന്ന് മാസ്റ്റർ ട്രെയിനറുടെ നിർദ്ദേശാനുസരണം
മൈഗ്രേഷൻ നടപടി പൂർത്തീകരിക്കുക. തികച്ചും സാങ്കേതിക
പരിജ്ഞാനം ആവശ്യമില്ലാത്ത ഒരു നടപടിയാണെങ്കിലും കർശനമായും
മാസ്റ്റർ ട്രെയിനറുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ
പാടുള്ളു.
ആരാണ് മാസ്റ്റർ ട്രെയിനർ
​ ഡിജിറ്റൽ സർവ്വെ പൂർത്തിയായി മൈഗ്രേഷൻ നടത്തിയ
വില്ലേജുകളിൽ ഉദ്യോഗസ്ഥർക്കുണ്ടാകുന്ന സംശയനിവാരണത്തിനായി
എല്ലാ ജില്ലയിലും ഒന്നിലധികം മാസ്റ്റർ ട്രെയിനർമാരെ ജില്ലാ മാസ്റ്റർ
ട്രെയിനർമാരായി നിയമിച്ച് ഉത്തരവായിട്ടുള്ളതാണ്. ഇവർ ജില്ലയിൽ മറ്റ്
മാസ്റ്റർ ട്രെയിനർമാരെ താലൂക്ക് തലത്തിൽ ട്രെയിൻ ചെയ്ത്
2

ILIMS - സഹായി Version - 001 - 14/10/2025
എടുക്കുന്നതും അതുവഴി വില്ലേജ് ഓഫീസർമാക്ക് ആവശ്യമായ
ട്രെയിനിംഗ് നേരിട്ട് ലഭ്യമാക്കുന്നതിനും സഹായകമാകുന്നതാണ്.
ഒറ്റത്തവണ വെരിഫിക്കേഷൻ (One-Time Verification - OTV)
ഒറ്റത്തവണ വെരിഫിക്കേഷൻ (OTV) എന്നത് ഡിജിറ്റൽ സർവേ
റെക്കോർഡുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും പുതിയ സംവിധാനം
അനുസരിച്ച് നികുതി പിരിവ് ആരംഭിക്കുന്നതിനും മുൻപുള്ള
അടിസ്ഥാനപരമായ ആദ്യ പടിയാണ്. നിലവിലുള്ള റവന്യൂ രേഖകളിൽ
കരം അടവുമായി ബന്ധപ്പെട്ട് ഒരു ഭൂ ഉടമയുടെ കുടിശ്ശിക കൃത്യമായി
നിർവ്വചിക്കുന്ന ഒരു പ്രക്രീയയാണ് OTV എന്ന് പറയുന്നത്. ഡിജിറ്റൽ
സർവ്വെ ചെയ്യുന്ന ആവശ്യത്തിനായി എല്ലാ വില്ലേജ് ഓഫീസിലും ഡാറ്റാ
പരിശോധിച്ച് OTV നടത്തിയിരുന്നെങ്കിലും രേഖകൾ പരിശോധിച്ചതിൽ
നിന്നും ആയത് കുറ്റമറ്റ രീതിയിലല്ല എന്ന് കാണുന്നു. ആയതിനാൽ
ഏതൊരു രേഖയും ഡിജിറ്റലായി കൈകാര്യം ചെയ്യപ്പെടണമെങ്കിൽ അത്
കുറ്റമറ്റതാക്കി തീർക്കണെന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് ഡിജിറ്റൽ
സർവ്വെ കഴിഞ്ഞ ഭൂമിയുടെ OTV. പഴയ OTV യിൽ എന്തെങ്കിലും
പിഴവുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അത്തരം പിഴവുകൾ പുതിയ
ഡിജിറ്റൽ സംവിധാനത്തിലേക്ക് കടന്നുകൂടുന്നത് തടയുന്നതിനും,
ഡിജിറ്റൽ ചട്ടക്കൂടിന് കീഴിലുള്ള ഭാവിയിലെ എല്ലാ ഭൂമിയിടപാടുകൾക്കും
നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും ഈ വെരിഫിക്കേഷൻ
അത്യന്താപേക്ഷിതമാണ്.
OTV / OTC പ്രക്രിയയുടെ പ്രധാന ഘട്ടങ്ങൾ
1.​രേഖകളുടെ പരിശോധന: 'ReLIS) വഴി ഓരോ ഭൂമിയുടെയും
ഡിജിറ്റൽ സർവേ റെക്കോർഡുകൾ പരിശോധിച്ച് അവയുടെ
നികുതിയുമായി ബന്ധപ്പെട്ട കുടിശ്ശികയുടെ കൃത്യത
ഉറപ്പുവരുത്തുക.
3

ILIMS - സഹായി Version - 001 - 14/10/2025
2.​നികുതി സ്വീകരിക്കൽ: OTV & OTC പൂർത്തിയാക്കിയ ശേഷം
മാത്രമേ പുതിയ ഡിജിറ്റൽ ബേസിക് ടാക്സ് രജിസ്റ്റർ (d-BTR)
അനുസരിച്ച് ഭൂനികുതി സ്വീകരിക്കാവൂ എന്ന് കർശനമായി
നിഷ്കർഷിച്ചിരിക്കുന്നു. 3.​എങ്ങനെ ചെയ്യാം: വില്ലേജ് ഓഫീസറുടെ ലോഗിനിൽ
Payments-One Time Verification എന്ന ഓപ്ഷനിലൂടെ ഈ പ്രക്രീയ
ആരംഭിക്കാവുന്നതാണ്. തുടർന്ന് വരുന്ന സ്ക്രീനിൽ ബ്ലോക്ക് ,
തണ്ടപ്പേർ എന്നിവ സെലക്ട് ചെയ്താൽ OTV, Correlation, Certify,
Arrear Calculation എന്നിവ അടങ്ങിയ ഒരു സ്ക്രീൻ
കാണാവുന്നതാണ്. ഇതിൽ ആദ്യമായി ചെയ്യേണ്ട പ്രോസസ് OTV
(One Time Verification) ആണ്. OTV എന്ന ഓപ്ഷനിൽ ക്ലിക്ക്
ചെയ്ത് OTV പൂർത്തീകരിക്കാം.
4.​എന്താണ് OTV : ഡിജിറ്റൽ സർവ്വെ പൂർത്തിയായ വില്ലേജിൽ
ഒന്നിലധികം പരിശോധനകൾക്ക് ശേഷമാണ് സെക്ഷൻ 13 പ്രകാരം
ഡിജിറ്റൽ സർവ്വെ രേഖകൾ പ്രസിദ്ധീകരിക്കപ്പെടുന്നത്. എന്നാൽ
ഇവിടെയും സർക്കാർ ഭൂമിയ്ക്ക് കുറവുകൾ ഒന്നും തന്നെ വന്നിട്ടില്ല
എന്ന് അന്തിമമായി ഉറപ്പിക്കുന്നതിനാണ് OTV എന്ന സംവിധാനം
ഉപയോഗിക്കുന്നത്.
5.​എങ്ങനെ പരിശോധിക്കാം : സെക്ഷൻ 9(2) എല്ലാ വില്ലേജിലെയും
ഡിജിറ്റൽ സർവ്വെ പ്രകാരമുള്ള കരട് രേഖ പബ്ലിഷ് ചെയ്യുന്നതിന്
മുമ്പും ശേഷവും വില്ലേജ് ഓഫീസർമാർക്ക് തങ്ങളുടെ വില്ലേജിലെ
സർക്കാർ ഭൂമികളുടെ വിസ്തീർണ്ണത്തിൽ കുറവുകൾ വന്നിട്ടുണ്ടോ
എന്ന് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിന്
ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും ഏതെങ്കിലും കാരണവശാൽ
ഏതെങ്കിലും സർക്കാർ ഭൂമിയിൽ കുറവ് വന്നിട്ടുണ്ടെന്ന് വില്ലേജ്
ഓഫീസർക്ക് ഉത്തമ ബോധ്യമുണ്ടെങ്കിൽ ആയത് പരിശോധിച്ച്
ഉറപ്പിച്ചതിനു ശേഷം ഒരു ഡിജിറ്റൽ LRM ഫയൽ ചെയ്യുന്ന
സംവിധാനമാണ് OTV. സർക്കാർ ഭൂമി / പുറമ്പോക്കുമായി
4

ILIMS - സഹായി Version - 001 - 14/10/2025
അതിർത്തി പങ്കിടുന്ന എല്ലാ രജിസ്ട്രേഡ് പാഴ്സലിലും LRM ഫയൽ
ചെയ്യാൻ ഓപ്ഷൻ ഉണ്ട് എന്നതിനാൽ തന്നെ അനാവശ്യമായി
വില്ലേജ് ഓഫീസർമാർ Government LRM (GLRM) സ്വീകരിക്കാൻ
പാടില്ലാത്തതാണ്. 6.​തുടർന്ന് GLRM സ്വീകരിക്കാൻ കഴിയുമോ - ഒരു ഭൂമി OTV
ചെയ്തു എന്ന കാരണത്താൽ പ്രസ്തുത ഭൂമി ആ ഭൂ ഉടമയ്ക്ക്
സ്വന്തമാകുന്നു എന്ന് അർത്ഥമില്ല. കാരണം ഭൂനികുതി എന്നത് ഭൂ
ഉടമയിൽ നിന്നും നികുതി സ്വീകരിക്കുന്നതിനുള്ള ഒരു സംവിധാനം
മാത്രമാണ്. ഭാവിയിലും എന്തെങ്കിലും കയ്യേറ്റം സർക്കാർ ഭൂമിയിൽ
കണ്ടെത്തുന്ന പക്ഷം വില്ലേജ് ഓഫീസർക്ക് സ്വമേധയാ GLRM
നടപടി സിസ്റ്റത്തിൽ സ്വീകരിക്കാവുന്നതാണ്. (ഇതിനുള്ള ഓപ്ഷൻ
ടെസ്റ്റ് ചെയ്ത് വരുന്നു)
7.​OTV പൂർത്തീകരിച്ച ശേഷം - ഒരു തണ്ടപ്പേരിലെ എല്ലാ ലാൻഡ്
പാഴ്സലുകൾക്കും OTV പ്രക്രീയ മുകളിൽ പറയുന്ന പ്രകാരം
പൂർത്തീകരിക്കേണ്ടതുണ്ട്. അതിനു ശേഷം OTC പ്രോസസ്
ചെയ്യാവുന്നതാണ്. 8.​OTC ചെയ്യുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് - OTC എന്നത്
പൂർണ്ണമായും ഒരു ഭൂമിയുടെ നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട
സർട്ടിഫിക്കേഷനാണ്. ഇവിടെ ഓരോ ലാൻഡ് പാഴ്സലിനു
നേരെയും ഒരു കോറിലേഷൻ റിപ്പോർട്ട് ലഭിക്കുന്നതാണ്. അതിൽ
ക്ലിക്ക് ചെയ്താൽ മുമ്പ് (ഡിജിറ്റൽ സർവ്വെയ്ക്ക് മുമ്പ്) ഭൂമിയുടെ
നികുതി അടവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയാൻ
കഴിയുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ കുടിശ്ശിക ഏത്
വർഷം മുതലാണ് എടുക്കേണ്ടത് എന്നത് സെലക്ട് ചെയ്യാവുന്നതും
സർട്ടിഫിക്കേഷൻ പൂർത്തീകരിക്കാവുന്നതുമാണ്. എന്നാൽ
കുടിശ്ശിക ഏതെങ്കിലും കാണുന്ന പക്ഷം സ്ക്രീനിലെ Arrear
Calculation എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ കുടിശ്ശികയുടെ
അരിയറും അതിനുള്ള പലിശയും സിസ്റ്റം ഓട്ടോമാറ്റിക്കായി
5

ILIMS - സഹായി Version - 001 - 14/10/2025
കണക്കാക്കി നൽകുന്നതാണ്. തുടർന്ന് സർട്ടിഫൈ ഓപ്ഷൻ ക്ലിക്ക്
ചെയ്ത് OTC പൂർത്തിയാക്കാവുന്നതാണ്.
9.​Correlation Option ൽ കുടിശ്ശിക സംബന്ധിച്ച വിവരമില്ലെങ്കിൽ
- ഓൺലൈനായി ഭൂനികുതി അടയ്ക്കാത്തതും, പഴയ റലീസ്
രേഖകളിൽ എൻട്രി വരാത്തതുമായ കേസുകളാണ് ഇത്തരത്തിൽ
സംഭവിക്കുന്നത്. അത്തരം സാഹചര്യത്തിൽ വില്ലേജിലെ മാന്വൽ
രേഖകൾ പരിശോധിച്ച് കുടിശ്ശിക സംബന്ധിച്ച വിവരം
പരിശോധിക്കാവുന്നതും തുടർ നടപടി സ്വീകരിക്കാവുന്നതുമാണ്.
10.​എന്താണ് നോട്ടിഫിക്കേഷൻ - ഡിജിറ്റൽ സർവ്വെ രേഖകൾ
വരുന്നതിനു മുമ്പും റലീസിൽ ഉണ്ടായിരുന്ന ഒരു ഓപ്ഷനാണ്
നോട്ടിഫിക്കേഷൻ . കോടതി കേസുകൾ, റവന്യൂ റിക്കവറി,
ഇൻസോൾവൻസി മുതലായ കേസുകൾ എൻട്രി ചെയ്യുന്നതിനാണ്
ഈ ഓപ്ഷൻ ഉപോയിഗിക്കുന്നത്. എന്നാൽ മുമ്പത്തേതിൽ നിന്നും
വ്യത്യസ്തമായി ഇവിടെ എൻട്രി ചെയ്യുന്ന റിമാർക്ക്സ്കൾ ഒരു ഭൂ
ഉടമയുടെ ഭൂനികതി രസീതിന്റെ റിമാർക്സ് കോളത്തിലും
തണ്ടപ്പേരിലും റിഫ്ലക്ട് ചെയ്യുന്നതാണ്. ആയതിനാൽ തന്നെ
ഇവിടെയുള്ള റിമാർക്സ് കോളത്തിൽ നൽകുന്ന എൻട്രി
സംബന്ധിച്ച് ഒരു വ്യക്തത വില്ലേജ് ഓഫീസർമാർ
ശ്രദ്ധിക്കേണ്ടതാണ്.
11.​എന്താണ് ഡിനേ ടാക്സ് - ഏതെങ്കിലും ഭൂമി കരം അടവിൽ
നിന്നും നിരോധിച്ചിട്ടുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തുന്നതിനുള്ള
ഒരു ഓപ്ഷനാണ് ഡിനേ ടാക്സ്.
12.​എന്താണ് Payment Request - എല്ലാ ഭൂമിയുടെയും
സർട്ടിഫിക്കേഷൻ പ്രോസസിനായി ഭൂ ഉടമ നേരിട്ട് വില്ലേജിൽ
വരേണ്ട ആവശ്യമില്ല. പകരം അവർക്ക്
https://entebhoomi.kerala.gov.in/web/home എന്ന വെബ്സൈറ്റ് വഴി
തങ്ങളുടെ പുതിയ സർവ്വെ നമ്പരും തണ്ടപ്പേരും ഉപയോഗിച്ച്
ഭൂമിയുടെ സർട്ടിഫിക്കേഷന് ഒരു റിക്വസ്റ്റ് ഓൺലൈനായി
അയക്കാൻ സാധിക്കുന്നതാണ്. ഇത് വില്ലേജ് ഓഫീസറുടെ
6

ILIMS - സഹായി Version - 001 - 14/10/2025
ലോഗിനിൽ Payments മെനുവിൽ Payment Requested എന്ന
ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അറിയാവുന്നതാണ്. ഇതിൽ ക്ലിക്ക്
ചെയ്താൽ ലഭിക്കുന്ന സ്രീനിൽ ആകെ റിക്വസ്റ്റുകൾ ലിസ്റ്റ് ചെയ്ത്
കാണാൻ കഴിയുന്നതാണ്. അതിൽ ക്ലിക്ക് ചെയ്ത് OTV പ്രോസസ്
പൂർത്തീകരിച്ച് സ്ക്രീൻ ക്ലോസ് ചെയ്ത് വീണ്ടും ക്ലിക്ക് ചെയ്താൽ
സർട്ടിഫൈ ചെയ്യാൻ കഴിയുന്നതാണ്. ഇവിടെ റിമാർക്സ് , നോട്ട്
എന്നിവ നൽകാൻ ഓപ്ഷനുകളും ഉണ്ട്. എല്ലാ വില്ലേജ്
ഓഫീസർമാരും ദിവസവും ഈ റിക്വസ്റ്റ് പരിശോധിക്കേണ്ടതും
അതാത് ദിവസമുള്ള റിക്വസ്റ്റുകൾ തീർപ്പാക്കേണ്ടതുമാണ്.
മുകളിൽ പറഞ്ഞ വെരിഫിക്കേഷൻ പ്രക്രിയ
പൂർത്തിയാക്കുന്നതോടെ, ഡിജിറ്റൽ സർവ്വെ പ്രകാരമുള്ള ഭൂമിയ്ക്ക്
(ഡിജിറ്റൽ സർവ്വെ പ്രകാരമുള്ള വിസ്തീർണ്ണത്തിന്) നികുതി
സ്വീകരിക്കാവുന്നതാണ്. ഇത് പരമാവധി പൊതു ജനങ്ങൾക്ക് തങ്ങളുടെ
ലോഗിനിൽ നിന്നും ചെയ്യാവുന്നതാണ്. കൂടാതെ ഡിജിറ്റൽ സേവാ
കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരുടെ ലോഗിനുകൾ
എന്നിവിടങ്ങളിൽ നിന്നും നികുതി സ്വീകരിക്കാവുന്നതാണ്.
പഴയ സർവ്വെ നമ്പർ / കരം അടച്ച രസീത് എന്നിവയുമായി ഒരു
നികുതിദായകൻ വന്നാൽ വില്ലേജിൽ വന്നാൽ
ഡിജിറ്റൽ സർവ്വെയ്ക്ക് മുമ്പ് പ്രസ്തുത വില്ലേജിൽ ഉണ്ടായിരുന്ന
എല്ലാ ബ്ലോക്ക് , സർവ്വെ , തണ്ടപ്പേർ നമ്പരുകളും മാറിയിട്ടുള്ളതിനാൽ
പൊതു ജനങ്ങൾക്ക് അവരുടെ ഡിജിറ്റൽ സർവ്വെ നമ്പരുകളും
തണ്ടപ്പേരും അറിയേണ്ടതുണ്ട്. ഇതിനായി പൊതു ജനങ്ങൾക്ക് https://entebhoomi.kerala.gov.in/web/home എന്ന പോർട്ടൽ സന്ദർശിച്ച്
ഡിജിറ്റൽ സർവ്വെ സമയത്ത് നൽകിയ ഫോൺ നമ്പർ ഉപയോഗിച്ച്
ലോഗിൻ ചെയ്ത് തങ്ങളുടെ പുതിയ ബ്ലോക്ക്, സർവെ നമ്പർ, തണ്ടപ്പേർ
നമ്പർ എന്നിവ കണ്ടെത്താവുന്നതാണ്. എന്നാൽ വില്ലേജ് ഓഫീസറുടെ
സർട്ടിഫിക്കേഷൻ ഇല്ലാതെ ആദ്യമായി കരം അടയ്ക്കാൻ കഴിയില്ല.
7

ILIMS - സഹായി Version - 001 - 14/10/2025
ആയതിനാൽ ഒരു ഭൂ ഉടമ തന്റെ നികുതി ആദ്യമായി അടയ്ക്കുന്നതിന്
ഒരു റിക്വസ്ററ് വില്ലേജ് ഓഫീസറുടെ ലോഗിനിൽ അയക്കേണ്ടതും
ആയതിന്റെ അപ്രൂവൽ വരുന്ന മുറയ്ക്ക് നികുതി
അടവാക്കേണ്ടതുമാണ്.
എന്നാൽ ഒരു ഭൂ ഉടമ നേരിട്ട് വില്ലേജ് ഓഫീസിൽ എത്തിയാൽ
അയാളുടെ ഭൂമിയുടെ വിവരങ്ങൾ Report മെനുവിലെ Correlation Report
എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അറിയാവുന്നതാണ്. ഈ ഓപ്ഷനിൽ
ക്ലിക്ക് ചെയ്യുമ്പോൾ പുതിയൊരു വിൻഡോ തുറന്നു വരുന്നതാണ്. ഇതിൽ
പഴയ ബ്ലോക്ക് നമ്പർ കാണാൻ സാധിക്കുന്നതാണ്. അതിൽ ക്ലിക്ക്
ചെയ്ത് ഏതെങ്കിലും ഒരു സർവ്വെ നമ്പറിന്റെ Range ടൈപ്പ് ചെയ്ത്
താഴെയുള്ള Print ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ പുതിയ ഒരു
വിൻഡോയിൽ വില്ലേജിലെ പ്രസ്തുത ബ്ലോക്കിന്റെ കോറിലേഷൻ
റിപ്പോർട്ട് തുറന്ന് വരുന്നതാണ്. ഈ കോറിലേഷൻ റിപ്പോർട്ടിൽ നിന്നും
പഴയ തണ്ടപ്പേർ നമ്പർ, സർവ്വെ നമ്പർ എന്നിവ ഉപയോഗിച്ച് പുതിയ
ബ്ലോക്ക് , സർവ്വെ നമ്പർ എന്നിവ കണ്ടെത്താവുന്നതാണ്. ഇതിനായി
കീബോർഡിലെ Ctrl+F (കൺട്രോൾ കീ + എഫ് കീ) പ്രസ്സ് ചെയ്ത് പഴയ
തണ്ടപ്പേർ ടൈപ്പ് ചെയ്യുക. സ്ക്രീനിൽ തെളിയുന്ന മാച്ചിംഗിന്
അനുസരിച്ചി യൂക്തിപൂർവ്വം പുതിയബ്ലോക്കും സർവ്വെ നമ്പരും
കണ്ടെത്തി ലോഗിനിലെ സെർച്ച് ലാൻഡ് ഓപ്ഷനിൽ ( ഈ
ഐക്കണിൽ) ക്ലിക്ക് ചെയ്ത് വരുന്ന വിൻഡോയിൽ Land Details എന്ന
ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ സർവ്വെ നമ്പർ ടൈപ്പ് ചെയ്യുന്നതിന് ഒരു
ഓപ്ഷൻ ലഭിക്കുന്നതാണ്. അതിൽ സർവ്വെ നമ്പർ ടൈപ്പ് ചെയ്താൽ
എല്ലാ ബ്ലോക്കിലെയും പ്രസ്തുത സർവ്വെ നമ്പർ ലിസ്റ്റ് ചെയ്യുന്നതാണ്.
അതിൽ നിന്നും വളരെ എളുപ്പത്തിൽ തണ്ടപ്പേർ കണ്ടെത്താവുന്നതാണ്.
ഈ പ്രക്രീയ വില്ലേജിലെ എല്ലാ ലോഗിനിൽ നിന്നും ചെയ്യാൻ
കഴിയുന്നതാണ്. ശേഷം അവരുടെ കുടിശ്ശിക സംബന്ധിച്ച വിവരം
രേഖപ്പെടുത്തി നൽകിയാൽ വില്ലേജ് ഓഫീസർക്ക് സർട്ടിഫിക്കേഷൻ
നടപിക്രമങ്ങൾ വളരെ ലളിതമായി പൂർത്തീകരിക്കാവുന്നതാണ്.
8

ILIMS - സഹായി Version - 001 - 14/10/2025
പഴയ നികുതി രസീതിൽ ഉളള ഭൂമി കോറിലേഷനിൽ ഇല്ലെങ്കിൽ
എന്താണ് ചെയ്യേണ്ടത്
ആദ്യം പറഞ്ഞല്ലോ കോറിലേഷൻ എന്നത് പൂർണ്ണമായും ഡിജിറ്റൽ
സർവ്വെയ്ക്ക് മുമ്പുള്ള OTC യെ ആശ്രയിച്ചാണ് നില കൊള്ളുന്നത്.
അതിനാൽ തന്നെ മുമ്പ് OTC ചെയ്തപ്പോൾ വന്ന പാകപ്പിഴകൾ
കോറിലേഷനെയും ബാധിക്കുന്നതാണ്. അതിനാൽ തന്നെ ചില ഭൂമികൾ
കോറിലേഷനിൽ റിഫ്ലക്ട് ചെയ്യാതെ വരുന്നതാണ്. ഇത്തരം
സാഹചര്യത്തിൽ വില്ലേജ് ഓഫീസറുടെ ലോഗിനിലെ BTR മെനുവിലെ Map
എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് View Map of Village എന്ന ഓപ്ഷനിൽ
ആദ്യം ക്ലിക്ക് ചെയ്യുക. തുടർന്ന് വില്ലേജിലെ സമ്പൂർണ്ണ മാപ്പ് താഴെ
തെളിയുന്നതാണ്. (സെക്കന്റുകളുടെ ഡിലേ ഇവിടെ സംഭവിക്കുന്നതാണ്)
തുടർന്ന് വരുന്ന മാപ്പിൽ ക്ലിക്ക് ചെയ്തും, ബ്ലോക്ക് സർവ്വെ നമ്പർ എന്നിവ
തിരഞ്ഞെടുത്തും മാപ്പ് കാണാവുന്നതാണ്. ഇങ്ങനെ മാപ്പ് നോക്കുമ്പോൾ
ഭൂ ഉടമയുടെ തൊട്ടടുത്ത കോറിലേഷനിൽ വന്നിട്ടുള്ള ഒരു സർവ്വെ നമ്പർ
ആവശ്യമായി വരുന്നതാണ്. ഇത് ഉപയോഗിച്ച് കൃത്യമായി പുതിയ ഭൂമി
കണ്ടെത്താൻ സാധിക്കുന്നതാണ്. മാപ്പിൽ ക്ലിക്ക് ചെയ്താൽ ഭൂഉടമയുടെ
സമ്പൂർണ്ണ വിവരങ്ങളും ബ്ലോക്ക്, സർവ്വെ നമ്പർ, വിസ്തീർണ്ണം, ഇനം
മുതാലയ വിവരങ്ങൾ ഒരു പോപ്പ് അപ്പ് വിൻഡോയിൽ തുറന്നു
വരുന്നതുമാണ്. അതിൽ നിന്നും പുതിയ തണ്ടപ്പേർ കണ്ടെത്തി OTV &
OTC പൂർത്തീകരിക്കാവുന്നതാണ്.
ഡിജിറ്റൽ സർവ്വെ സംബന്ധിച്ച് 13 നോട്ടിഫിക്കേഷന് ശേഷമുള്ള
പരാതികൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്.
ഒരു റീസർവ്വെയിൽ എങ്ങനെയാണോ പരാതി കൈകാര്യം ചെയ്യുന്നത്
അതേ നിയമപ്രകാരമാണ് ഇവിടെയും നടപടി സ്വീകരിക്കേണ്ടത് (LRM).
എന്നാൽ ഇവിടെ ആ പ്രക്രീയ പൂർണ്ണമായും ഓൺലൈനിലൂടെ
മാത്രമാണ്. അതിനായി സിറ്റിസൺ https://entebhoomi.kerala.gov.in/web/home പോർട്ടലിൽ തന്റെ ലോഗിനിൽ
9

ILIMS - സഹായി Version - 001 - 14/10/2025
പ്രവേശിച്ച് LRM പരാതികൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഏത് തരം
പരാതിയാണോ നൽകാനുദ്ദേശിക്കുന്നത് അതിൽ ക്ലിക്ക് ചെയ്ത് പരാതി
നൽകാവുന്നതാണ്. ആവശ്യമായ ഫീസ് ഇവിടെ അടയ്ക്കേണ്ടതാണ്.
എന്നാൽ പേരുമാറ്റം , പേരിൽ വരുന്ന അക്ഷരതെറ്റുകൾ എന്നിവയ്ക്ക്
ഫീസ് അടയ്ക്കേണ്ടതില്ല. വില്ലേജ് ഓഫീസർ എന്താണ് ചെയ്യേണ്ടത്.
പേര് മാറ്റം , പേരിൽ ഉണ്ടാകുന്ന തിരുത്തലുകൾ എന്നീ അപേക്ഷകൾ
മാത്രമേ പൊതുജനങ്ങളിൽ നിന്നും നേരിട്ട് വില്ലേജ് ഓഫീസർക്ക്
ലഭിക്കുന്നുള്ളു മറ്റ് പരാതികൾ നേരെ തഹസിൽദാരുടെ
ലോഗിനിലേയ്ക്കാണ് പോകുന്നത്. തഹസിൽദാർ അത് സർവ്വെ
ഉദ്യോഗസ്ഥന് കൈമേണ്ടതാണ്. പേര്മാറ്റം / പേര് , വിലാസം എന്നിവയിലെ തിരുത്ത്
വരുത്തുന്നതിന് അപേക്ഷ ലഭിച്ചാൽ
ഇത്തരത്തിൽ ഒരു അപേക്ഷ വില്ലേജ് ഓഫീസറുടെ ലോഗിനിലെ
Public Request എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് LRM Digital Survey എന്ന
ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്. അതിൽ LTIN എന്ന
കോളത്തിൽ എവിടെ നിന്നാണ് അപേക്ഷ വന്നതെന്ന് കാണാവുന്നതാണ്.
ഇവിടെ ഏത് അപേക്ഷയും അന്തിമമായി രേഖകളിൽ അപ്ഡേറ്റ്
ചെയ്യപ്പെടുന്നത് വില്ലേജ് ഓഫീസിൽ ആയതിനാൽ തഹസിൽദാർ
അപ്രൂവ് ചെയ്യതതിന് ശേഷമുള്ള കേസുകളും വില്ലേജ് ഓഫീസർക്ക്
ലഭിക്കുന്നതാണ്. ഈ കേസുകളിൽ വില്ലേജ് ഓഫീസർ പ്രസ്തുത കേസ്
ഓപ്പൺ ചെയ്ത് (Show Button) അന്തിമ അംഗീകാരം നൽകിയാൽ മാത്രം
മതിയാകുന്നതാണ്.
എന്നാൽ പേര് മാറ്റം / പേര് / മേൽ വിലാസം എന്നിവയിൽ
വന്നിട്ടുള്ള അക്ഷരതെറ്റ് എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷ ലഭിച്ചാൽ
അത് പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടത് വില്ലേജ് ഓഫീസർ
10

ILIMS - സഹായി Version - 001 - 14/10/2025
തന്നെയാണ്. ഏത് തരം അപേകഷയാണ് എന്നത് LRM Type എന്ന
കോളത്തിൽ നോക്കി മനസ്സിലാക്കാവുന്നതാണ്.
ഒരു പേര് മാറ്റം അപേക്ഷ തുറന്നാൽ, ആദ്യം വരുന്ന സ്ക്രീനിൽ
Name Change Mode* എന്ന ഓപ്ഷന് നേരെ രണ്ട് ഓപ്ഷനാണ്
ഉണ്ടാകുന്നത് 1. Edit the existing holder details, 2. Assign a New
Thandapper ഇവയിൽ അപേക്ഷ പ്രകാരമുള്ള ഓപ്ഷൻ മനസ്സിലാക്കി
തിരഞ്ഞെടുത്തതിന് ശേഷം Move to Next Stage എന്ന ബട്ടണിൽ ക്ലിക്ക്
ചെയ്ത് മുന്നോട്ട് പോകാവുന്നതാണ്. എന്നാൽ അവിടെ മനസ്സിലാക്കേണ്ട
ഒരു പ്രധാന കാര്യം ഒരാൾ പേരിലെ തിരുത്തലുകൾ വരുത്തുന്നതിനാണ്
അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ അത് ഒന്നാമത്തെ ഓപ്ഷൻ
തിരഞ്ഞെടുത്തും (1. Edit the existing holder details) എന്നാൽ പേര് മാറ്റം
ആണെങ്കിൽ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തും (2. Assign a New
Thandapper) മുന്നോട്ട് പോകേണ്ടതാണ്)
ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുത്താൽ പേരിലും
വിലാസത്തിലുമുള്ള ഉള്ളടക്കം തിരുത്തുന്നതിനാണ് വില്ലേജ് ഓഫീസർക്ക്
കഴിയുന്നത്. എന്നാൽ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്ത് മുന്നോട്ട്
പോയാൽ അപേക്ഷ നൽകിയ ആളിന് നിലവിൽ മറ്റൊരു
തണ്ടപ്പേരുണ്ടെങ്കിൽ അതിൽ പേര്മാറ്റം നടത്തി നൽകുന്നതിനും
ഇല്ലെങ്കിൽ പുതിയ തണ്ടപ്പേർ പിടിച്ച് പേരുമാറ്റം വരുത്തുന്നതിനും
കഴിയുന്നതാണ്. ഇതിനായി സ്ക്രീനിൽ Does the owner holds a
Thandapper Number : * എന്ന ഓപ്ഷനിൽ Yes/No എന്നതിൽ ഉചിതമായി
സെലക്ട് ചെയ്താൽ മതിയാകുന്നതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു
കാര്യം മുമ്പുണ്ടായിരുന്നത് പോലെ പുതിയതായി തണ്ടപ്പേർ പിടിക്കേണ്ട
സാഹചര്യത്തിൽ മാന്വൽ ആയി തണ്ടപ്പേർ നമ്പർ ഇൻപുട്ട്
ചെയ്യേണ്ടതില്ല. ഈ ജോലി സിസ്റ്റം നിർവ്വഹിക്കുന്നതാണ്. ഇവിടെ
തുടർച്ചയായി വരേണ്ട ശരിയായ നമ്പർ സിസ്റ്റം തന്നെ കണ്ടു പിടിച്ച്
അലോട്ട് ചെയ്യുന്നതായിരിക്കും. പോക്കുവരവ് നടപടികളിലും ഇത്
തന്നെയാണ് സംഭവിക്കുന്നത്.
11

ILIMS - സഹായി Version - 001 - 14/10/2025
DLRM അപേക്ഷകൾ മാപ്പിൽ അറിയാൻ കഴിയുമോ.
ഭൂമി സംബന്ധമായ തർക്കങ്ങളും രേഖകളിലെ പിഴവുകളും
കാര്യക്ഷമമായി പരിഹരിക്കുന്നതിനായി സർക്കാർ ഒരു Colour Coding
System ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ വിഭാഗം പരാതിയും എങ്ങനെയാണ്
കൈകാര്യം ചെയ്യേണ്ടതെന്ന് ഈ സംവിധാനം വ്യക്തമാക്കുന്നു. ഇത്
നടപടിക്രമങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ
സഹായിക്കുന്നു. ●​ഗ്രീൻ (പച്ച) കാറ്റഗറി പരാതികൾ ഉടമയുടെ പേര്, വിലാസം
എന്നിവയിലെ അക്ഷരത്തെറ്റുകൾ പോലുള്ള ലളിതമായ
പിഴവുകളാണ് ഈ വിഭാഗത്തിൽ വരുന്നത്. മതിയായ
പരിശോധനകൾക്ക് ശേഷം, കൃത്യമായ കാരണങ്ങൾ
രേഖപ്പെടുത്തിക്കൊണ്ട് d-BTR, d-തണ്ടപ്പേർ രജിസ്റ്റർ എന്നിവയിൽ
ആവശ്യമായ തിരുത്തലുകൾ വരുത്താൻ വില്ലേജ് ഓഫീസർക്ക്
അധികാരമുണ്ട്. എന്നാൽ, ഉടമസ്ഥാവകാശത്തെ ബാധിക്കാൻ
സാധ്യതയുള്ള പരാതികൾ ഈ വിഭാഗത്തിൽപ്പെട്ടാൽ, അവയെ
ഉടനടി യെല്ലോ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി വ്യക്തമായ
റിമാർക്ക്സ് രേഖപ്പെടുത്തി അപേക്ഷ റിജക്ട് ചെയ്യേണ്ടതാണ്.
●​യെല്ലോ (മഞ്ഞ) കാറ്റഗറി പരാതികൾ ഭൂമിയെ സംബന്ധിച്ച മറ്റ്
പരാതികളാണ് (ഉദാഹരണത്തിന്, വിസ്തീർണ്ണ വ്യത്യാസം,
അതിർത്തി നിർണ്ണയം, തരം മാറ്റം മുതലായവ) ഈ വിഭാഗത്തിൽ
ഉൾപ്പെടുന്നത്. ഈ സാഹചര്യങ്ങളിൽ ഭൂനികുതി പിരിക്കുന്നത്
ഡിജിറ്റൽ സർവേ പ്രകാരമുള്ള വിസ്തീർണ്ണം രേഖപ്പെടുത്തിയ
d-BTR അടിസ്ഥാനമാക്കിയായിരിക്കും. എന്നാൽ, നിലവിലുള്ള
തർക്കം പരിഹരിക്കപ്പെടാതെ കിടക്കുകയും ഭൂ ഉടമ പ്രീമ്യൂട്ടേഷൻ
സ്കെച്ചിന് അപേക്ഷ നൽകുകയും ചെയ്താൽ അപ്രകാരം
നൽകുന്ന പ്രീമ്യൂട്ടേഷൻ സ്കെച്ചിൽ "Sketch is subject to changes, as
12

ILIMS - സഹായി Version - 001 - 14/10/2025
d-LRM is pending" എന്ന വാട്ടർമാർക്ക് വ്യക്തമായി സിസ്റ്റം തന്നെ
ചേർത്തിട്ടുണ്ടാകുന്നതാണ്.
●​റെഡ് (ചുവപ്പ്) കാറ്റഗറി പരാതികൾ സർക്കാർ ഭൂമിയുമായി
ബന്ധപ്പെട്ട പരാതികളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഒരു
സ്വകാര്യ ഭൂമിയോട് ചേർന്നുള്ള സർക്കാർ ഭൂമിയുടെ അളവിൽ
കുറവ് ശ്രദ്ധയിൽപ്പെട്ടാൽ, അത് സ്വകാര്യ ഭൂമിയിലെ കയ്യേറ്റം
കാരണമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം വില്ലേജ് ഓഫീസർ
ഉടൻതന്നെ ഒരു 'ഗവൺമെന്റ് d-LRM' പരാതി ഫയൽ
ചെയ്യുന്നതാണ്. (During OTV Process). എന്നാൽ ഈ
സാഹചര്യങ്ങളിലും യെല്ലോ കാറ്റഗറിക്ക് സമാനമായി d-BTR
പ്രകാരമുള്ള വിസ്തീർണ്ണത്തിന് Government LRM ഫയൽ
ചെയ്തതിനു ശേഷം OTC നടത്തി ശേഷം ഭൂ-നികുതി
പിരിക്കാവുന്നതാണ്. എന്നാൽ, നൽകുന്ന പ്രീ-മ്യൂട്ടേഷൻ
സ്കെച്ചിൽ "Sketch is subject to changes, as Government d-LRM is
pending" എന്ന വാട്ടർമാർക്ക് നിർബന്ധമായും സിസ്റ്റം സ്വമേധയാ
ഉൾപ്പെടുത്തുന്നതുമാണ്.
നികുതി പിരിവും രസീത് നൽകലും
പുതിയ സംവിധാനം നികുതി അടവിനെയും രേഖകളുടെ
വിതരണത്തെയും ലളിതവും സുതാര്യവുമാക്കുന്നു. വില്ലേജ് ഓഫീസർമാർ
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
●​നികുതി രസീത്: OTV & OTC നടത്തിയതിന് ശേഷം നൽകുന്ന
നികുതി രസീതിൽ പുതിയ ഡിജിറ്റൽ സർവേ നമ്പറിനൊപ്പം പഴയ
സർവേ/റീസർവേ നമ്പറും ബ്ലോക്ക് നമ്പറും ഉണ്ടാകും.
ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഭൂമി
എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് സഹായകമാകും.
●​പ്രധാന മുന്നറിയിപ്പ്: നൽകുന്ന എല്ലാ നികുതി രസീതിലും 'This
land tax receipt serves only fiscal purpose' എന്ന അടിക്കുറിപ്പ്
13

ILIMS - സഹായി Version - 001 - 14/10/2025
നിർബന്ധമായും സിസ്റ്റം സ്വമേധയാ
ഉൾപ്പെടുത്തിയിരിക്കുന്നതായിരിക്കും. ഈ രസീത് നികുതി
അടച്ചതിൻ്റെ തെളിവായി മാത്രം കണക്കാക്കണമെന്നും ഭൂമിയുടെ
ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള അന്തിമ രേഖയായി
ഇതിനെ പരിഗണിക്കരുതെന്നും ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
●​ഓൺലൈൻ സംവിധാനം: ഓരോ ഭൂമിയുടെയും OTV & OTC
പൂർത്തിയാകുന്ന മുറയ്ക്ക്, ഭൂവുടമകൾക്ക് 'എന്റെ ഭൂമി' പോർട്ടൽ
(https://entebhoomi.kerala.gov.in/web/home) വഴി ഓൺലൈനായി
നികുതി അടയ്ക്കുന്നതിനും ഡിജിറ്റൽ പ്രീ-മ്യൂട്ടേഷൻ സ്കെച്ചുകൾ
ഡൗൺലോഡ് ചെയ്യുന്നതിനും സൗകര്യമൊരുങ്ങുന്നതാണ്.
എന്തിനാണ് ഡിജിറ്റൽ പ്രീമ്യൂട്ടേഷൻ സെക്ച്ച്
ഡിജിറ്റൽ സർവ്വെ പൂർത്തിയായി 13 നോട്ടിഫിക്കേഷൻ നടത്തിയ
വില്ലേജുകളിൽ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ ഡിജിറ്റൽ
പ്രീമ്യൂട്ടേഷൻ സ്കെച്ച് (DPMS) ലഭിച്ചതിനു ശേഷം മാത്രമാണ് നടക്കുന്നത്.
അതിനാൽ തന്നെ ഒരു ഭൂ ഉടമയോ / ഭൂമി വാങ്ങുന്ന ആളോ https://entebhoomi.kerala.gov.in/web/home ൽ ഇതിനുള്ള അപേക്ഷ ഫീസ്
അടച്ച് നൽകേണ്ടതാണ്.
ഭൂരേഖകളിൽ മാറ്റം വരുന്നതിന് അനുസരിച്ച് ഭൂമിയുടെ സ്കെച്ചിലും
ഉടനടി തന്നെ മാറ്റം വരുമെന്നതാണ് ഇതിന്റെ പ്രത്യേകത.
അപേക്ഷ നൽകിയാൽ സ്കെച്ചിനുള്ള അപേക്ഷ ബന്ധപ്പെട്ട
സർവ്വെയർക്കും തണ്ടപ്പേർ എക്സ്ട്രാക്ട് നുള്ള അപേക്ഷ വില്ലേജ്
ഓഫീസർക്കുമാണ് വരുന്നത്. വില്ലേജ് ഓഫീസർക്ക് ലഭിക്കുന്ന
അപേക്ഷയിൽ ഭൂമിയുടെ അധിക വിസ്തീർണ്ണം സംബന്ധിച്ച
വിവരംങ്ങൾ, അതിർത്തികൾ, കൈമാറ്റത്തിന്റെ സാധുത എന്നിവ
രേഖപ്പെടുത്തി അപ്രൂവ് ചെയ്യാവുന്നതാണ്.
14

ILIMS - സഹായി Version - 001 - 14/10/2025
അപേക്ഷ നിരസിക്കാൻ കഴിയുമോ
കൈമാറ്റം ചെയ്യാൻ പാടില്ല എന്ന് ഏതെങ്കിലും അതോറിട്ടി
നിർദ്ദേശിച്ചിട്ടുള്ളതും നിയമം മൂലം കൈമാറ്റം തടഞ്ഞിട്ടുള്ളതുമായ
ഭൂമിയുടെ തണ്ടപ്പേർ എക്സ്ട്രാക്ട് അപേക്ഷ വില്ലേജ് ഓഫീസർക്ക്
നിരസിക്കാവുന്നതാണ്. ഇത്തരം സാഹചര്യത്തിൽ വില്ലേജ് ഓഫീസറുടെ
നടപടിയ്ക്കെതിരെ അപേക്ഷകന് 10 ദിവസത്തിനുള്ളിൽ
തഹസിൽദാർക്ക് അപ്പീൽ നൽകാവുന്നതുമാണ്. അപേക്ഷ
അംഗീകരിക്കുന്നതായി വില്ലേജ് ഓഫീസർ Public Request എന്ന
മെനുവിലെ TP Extract Request എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത്
ഉചിതമായ നടപടി സ്വീകരിക്കാവുന്നതാണ്.
പോക്കുവരവ് നടപടികൾ എങ്ങനെയാണ്
​ നിലവിൽ ഓട്ടോമ്യൂട്ടേഷൻ നടപടികൾ സംബന്ധിച്ച
പ്രവർത്തനങ്ങൾ സോഫ്റ്റ് വെയറിൽ പ്രാബല്യത്തിൽ
വന്നിട്ടില്ലാത്തതിനാൽ മുമ്പ് ഏത് രീതിയിലാണ് പോക്കുവരവ് നടപടികൾ
സ്വീകരിച്ചത് (ഓൺലൈനായി ലഭിക്കുന്നവ) അതേ രീതയിലാണ്
തുടർന്നും നടപടി സ്വീകരിക്കേണ്ടത്. ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം,
പോക്കുവരവ് നടപടി സ്വീകരിക്കുമ്പോൾ പുതിയതായി തണ്ടപ്പേർ
നൽകേണ്ടി വന്നാൽ അത് സിസ്റ്റം തന്നെ നൽകുന്നതാണ്. അവിടെ
വില്ലേജ് ഉദ്യോഗസ്ഥർ നമ്പർ നൽകേണ്ടതില്ല. ഓട്ടോ മ്യൂട്ടേഷൻ
നടപടികൾ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തുമ്പോൾ ഈ ഗൈഡ്
പരിഷ്കരിക്കുന്നതാണ്.
ഒരാളുടെ ഭൂമി കാണാൻ കഴിയുന്നില്ല
ഇത്തരത്തിൽ ഒരു പരാതി ലഭിച്ചാൽ മനസ്സിലാക്കേണ്ടത് അവർ ലോഗിൻ
ചെയ്തിരിക്കുന്നത് സർവ്വെ നടന്ന സമയത്ത് നൽകിയ മൊബൈൽ
നമ്പർ ഉപയോഗിച്ചല്ല എന്നതാണ്. ഇവിടെ പല സാഹചര്യത്തിലും ഭൂ
ഉടമയ്ക്ക് മൊബൈൽ നമ്പർ മാറ്റേണ്ടതായിട്ടുണ്ടെങ്കിൽ അതിനുള്ള
15

ILIMS - സഹായി Version - 001 - 14/10/2025
സൌകര്യം revenue.kerala.gov.in എന്ന വെബ് പോർട്ടലിലെ (റലീസ്
സിറ്റിസൺ ലോഗിൻ) ആധാർ അപ്ഡേഷൻ വഴി
നിർവ്വഹിക്കാവുന്നതാണ്.
ആധാർ അപ്ഡേഷൻ വില്ലേജ് ഓഫീസർ എന്താണ് ചെയ്യേണ്ടത്.
ആധാർ അപ്ഡേഷൻ വഴിയാണ് ഒരു തണ്ടപ്പേരിലെ വിവരങ്ങൾ
ആധാറിലെ മൊബൈൽ നമ്പരുമായി ബന്ധിപ്പിക്കപ്പെടുന്നത്. ഇത്
നിലവിൽ രണ്ട് രീതിയിൽ ചെയ്യാവുന്നതാണ്. 1. Aadhar Seeding, 2. Aadhar
Verification and Status. Aadhar Seeding എന്ന ഓപ്ഷൻ ഒരു ഭൂ ഉടമയ്ക്ക്
നേരിട്ട് വില്ലേജിലെത്തി OTP കൈമാറി നമ്പർ അപ്ഡേറ്റ്
ചെയ്യുന്നതിനുള്ള ഓപ്ഷനാണ്. എന്നാൽ ഒരു ഭൂ ഉടമ റിലീസിലെ
സിറ്റിസൺ ലോഗിൻ വഴി നൽകുന്ന റിക്വസ്റ്റുകൾ പരിശോധിച്ച് അപ്രൂവൽ
നൽകുന്നതിനായി Aadhar Verification and Status എന്ന ഓപ്ഷനാണ്
ഉപയോഗിക്കേണ്ടത്. ഇതിൽ ക്ലിക്ക് ചെയ്താൽ തണ്ടപ്പേർ കക്ഷിയുടെ
പേര് വിവരങ്ങളും ഒപ്പം ആധാർ നമ്പരിലെ പേര് വിവരങ്ങളും ഫോട്ടോയും
കാണാൻ കഴിയുന്നതാണ്. പരിശോധനയ്ക്ക് ശേഷം ഉചിതമായ
തീരുമാനമെടുക്കാവുന്നതാണ്.
പഴയ ആധാരങ്ങൾ പോക്കുവരവ് ചെയ്യണമെങ്കിൽ
ഡിജിറ്റൽ സർവ്വെയ്ക്ക് മുമ്പ് നടന്ന ആധാരങ്ങൾ പോക്കുവരവ്
നടപടി സ്വീകരിച്ചിട്ടില്ല എങ്കിൽ ആയത് LRM നടപടി ക്രമം പ്രകാരമാണ്
തുടർ നടപടി സ്വീകരിക്കേണ്ടത്. എന്നാൽ ഒരു വസ്തു പൂർണ്ണമായും
കൈമാറുകയും അതിൽ സബ്ഡിവിഷൻ ഇല്ല എന്നിരിക്കുകയും
ചെയ്യുന്ന അവസരത്തിൽ LRM പേര് മാറ്റം എന്ന ഓപ്ഷനിലൂടെ വില്ലേജ്
ഓഫീസർക്ക് നടപടി സ്വീകരിക്കാവുന്നതാണ്. എന്നാൽ സബ് ഡിവിഷൻ
ആവശ്യമായ പോക്കുവരവുകളാണെങ്കിൽ LRM Subdivision
നടപടിക്രമത്തീലൂടെ മാത്രമേ പോക്കുവരവ് പൂർത്തിയാവുകയുള്ളു.
16

ILIMS - സഹായി Version - 001 - 14/10/2025
വിൽപത്രം, അനന്തരാവകാശം എന്നീ പോക്കുവരവ് എങ്ങനെ
ചെയ്യാം.
ഇത്തരത്തിലുള്ള അപേക്ഷകൾ ഇ-ഓഫീസ് മുഖേനെ കൈകാര്യം
ചെയ്യേണ്ടതും അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ
പോക്കുവരവ് നടപടികൾ സ്വീകരിക്കാവുന്നതാണെങ്കിൽ ആയത്
പോക്കുവരവ് മെനുവിലെ Offline PV എന്ന ഓപ്ഷൻ മുഖേനെ
നിർവ്വഹിക്കാവുന്നതുമാണ്. ഇവിടെ പാഴ്സൽ തിരഞ്ഞെടുക്കേണ്ടതും
ഏത് തരത്തിലുള്ള പോക്കുവരവ് ആണ് എന്ന് തിരഞ്ഞെടുക്കേണ്ടതും
ഡോക്യുമെന്റ് നമ്പർ, തീയതി (നടപടിക്രത്തിന്റെ) എന്നിവ നൽകി
തണ്ടപ്പേർ വിവരങ്ങൾ ആഡ് ചെയ്ത് നടപടികൾ
പൂർത്തീകരിക്കാവുന്നതുമാണ്.
ലൊക്കേഷൻ സ്കെച്ച് എങ്ങനെ നൽകാം
​ ഡിജിറ്റൽ സർവ്വെ കഴിഞ്ഞ വില്ലേജുകളിൽ ലൊക്കേഷൻ സ്കെച്ച്
ഇനിമുതൽ വരച്ച് ചേർക്കേണ്ടതില്ല. പകരം ലഭിക്കുന്ന അപേക്ഷയിൽ
ക്ലിക്ക് ചെയ്താൽ മാപ്പ് ജനറേറ്റ് ചെയ്ത് വരുന്നതാണ്. എന്നാൽ അതിൽ
എല്ലാ റോഡുകളും സ്ഥലങ്ങളും മാർക്ക് ചെയ്യാത്ത ഓപ്പൺ സ്ട്രീറ്റ് മാപ്പ്
കൂടിയാണ് വരുന്നത് എന്നതിനാൽ സ്ഥലം സംബന്ധിച്ച മാർക്കിംഗ്
പഴയത് പോലെ ടൈപ്പ് ചെയ്ത് ചേർക്കേണ്ടതും വില്ലേജ് ഓഫീസർ
ഡ്രാഫ്റ്റ് പരിശോധിച്ചതിനു ശേഷം അപ്രൂവ് ചെയ്യേണ്ടതുമാണ്.
​ ഇത്തരത്തിൽ ഒരു അപേക്ഷ ലഭിച്ചാൽ ആദ്യം Draw Map എന്ന്
മാപ്പിൽ ക്ലിക്ക് ചെയ്ത് റോഡ്, സ്ഥലം എന്നിവ സംബന്ധിച്ച് സ്ഥല
പരിശോധനയിൽ ലഭിച്ച വിവരങ്ങൾ ടൈപ്പ് ചെയ്ത് സേവ് ചെയ്യേണ്ടതും
തുടർന്ന് അത് ക്ലോസ് ചെയ്ത് View ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഡ്രാഫ്റ്റ്
പരിശോധിച്ച് ശേഷം ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് അന്തിമ
അംഗീകാരം നൽകാവുന്നതുമാണ്.
17

ILIMS - സഹായി Version - 001 - 14/10/2025
​ ഇതിനുള്ള അപേക്ഷ ഒരു ഭൂ ഉടമയ്ക്ക്
https://entebhoomi.kerala.gov.in/web/home പോർട്ടലിലെ സിറ്റിസൺ
ലോഗിനിൽ ലൊക്കേഷൻ സ്കെച്ച് എന്ന ഓപ്ഷൻ വഴി ഫീസ് അടവാക്കി
നൽകാവുന്നതാണ്.
BTR , Thandapper എന്നിവ എങ്ങനെ നൽകാം
ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ഓൺലൈനായി തന്നെ
സിറ്റിസൺന് അപേക്ഷ നൽകാവുന്നതാണ്. എന്നാൽ നിലവിൽ ഈ
സർവ്വീസ് എന്റെ ഭൂമി പോർട്ടലിലേയ്ക്ക് മൈഗ്രേറ്റ്
ചെയ്തിട്ടില്ലാത്തതിനാൽ അത് റലീസിലെ സിറ്റിസൺ പോർട്ടലിൽ
നൽകാവുന്നതുമാണ്. മൈഗ്രേറ്റ് ചെയ്യുന്ന മുറയ്ക്ക് ഈ ഡോക്യുമെന്റ്
പരിഷ്കരിക്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും Public
Request എന്ന മെനുവിൽ TP Pakarppu Request, BTR Request എന്നീ
ഓപ്ഷൻ പ്രകാരം പഴയത് പോലെ തന്നെ ഡിജിറ്റൽ സിഗ്നേച്ചർ
ഉപയോഗിച്ച് നൽകേണ്ടതാണ്.
ഡിജിറ്റൽ സർവ്വെ പൂർത്തിയായാൽ തുടർന്നും റവന്യൂ ലിസ്റ്റ്
നൽകേണ്ടതുണ്ടോ
സാധാരണയായി എൽ ആർ എം സംബന്ധിച്ച നടപടിക്രമങ്ങളുടെ
ഭാഗമായിട്ടാണ് റവന്യൂ ലിസ്റ്റ് കൂടുതലായും വില്ലേജ് ഓഫീസർ
നൽകേണ്ടത്. എന്നാൽ ഡിജിറ്റൽ സർവ്വെ പൂർത്തീകരിച്ച വില്ലേജിൽ
സ്കെച്ചും അതിന്റെ അതിർത്തിയും എപ്പോഴും കൃത്യമായി മാത്രമാണ്
കാണപ്പെടുന്നത് എന്നതിനാൽ സർവ്വെയർക്ക് അതിർത്തി അതിൽ
നിന്നും എടുക്കാൻ കഴിയുന്നതാണ്. അതിനാൽ എൽ ആർ എം
സംബന്ധമായ നടപടികൾക്ക് റവന്യൂ ലിസ്റ്റ് തുടർന്ന് നൽകേണ്ടതില്ല.
18

ILIMS - സഹായി Version - 001 - 14/10/2025
BTR Edit, Modify Thandapper, PV Cancel എന്നീ ഓപ്ഷനുകൾ
ഉണ്ടാകുമോ
ഡിജിറ്റൽ സർവ്വെ പൂർത്തീകരിച്ച് 13 നോട്ടിഫിക്കേഷൻ
പ്രസിദ്ധീകരിച്ച് മൈഗ്രേഷൻ നടത്തിയിട്ടുള്ള വില്ലേജുകളിലെ ഡാറ്റായിലെ
തിരുത്തലുകൾ ഒരു ഓൺലൈൻ അപേക്ഷയുടെ അടിസ്ഥാനത്തിൽ
മാത്രമായതിനാൽ ഇത്തരം ഓപ്ഷനുകൾ ഇനിമുതൽ റലീസ് ലോഗിനിൽ
ഉണ്ടായിരിക്കുന്നതല്ല.
തയ്യാറാക്കിയത്
യഗേഷ് ബി, ILIMS, Land Revenue Department
19

ILIMS - സഹായി Version - 001 - 14/10/2025
ജില്ലാ മസ്റ്റർ ട്രെയിനർമാർ
Sl
No
District Name Office Name Mobile Number
1 Alappuzha Syam Kumar G Collectorate, Alappuzha 9961714971
2 Alappuzha Nidhin T
Taluk Office
Ambalappuzha
9747535397
3 Ernakulam Abdul Jabar T M Collectorate Ernakulam 9446013851
4 Ernakulam Pratheek P T Collectorate Ernakulam 8547824864
5 Idukki Fazaludeen M H Taluk office Idukki 9447066244
6 Idukki Anil K Issac Taluk Office Thodupuzha 9447523266
7 Kannur Shyju B
Village Officer
Mangattidam
9496189408
8 Kannur Rajeevan C Village Officer Peringalam 8547589147
9 Kasargod Ajith Kumar B
Taluk Office
Manjeshwaram
9074912860
10 Kasargod Ganesh Shenoy Collectorate Kasaragod 9446653068
11 Kollam Dinesh V
Kottamkara Village Office,
Kollam Taluk
9747052425
12 Kollam
Muhammed
Ameen S
Collectorate Kollam 7293009588
13 Kottayam Vishnu V nair Kottayam collectorate 8301818911
14 Kottayam Hari Govind Vaikom taluk 9447442970
20

ILIMS - സഹായി Version - 001 - 14/10/2025
15 Kozhikkode Jabir T Taluk Office Thamarassery 8592892717
16 Kozhikkode SUBHEESH A Taluk Office Thamarassery 9645711890
17 Kozhikkode Vasudeva prasad
O/o Spl tahsidar Land
acquisition(KIIFB)
Kozhikode
7907489963
18 Malappuram Sainudheen V
Village Office, Perumanna,
Tirur Taluk
7907276144
19 Malappuram Abdul Saleem NT
Village Office, Narukara,
Ernad Taluk
9846110729
20 Malappuram Arun Nair Collectorate, Malappuram 9745127003
20 Malappuram Vimalraj S Collectorate, Malappuram 7560912549
21 Palakkad Ramesh R Taluk Office, Chittoor 9446532136
22 Palakkad Sandeep M Village Office Thrikkaderi 2 9497751217
23 Palakkad Hariprasad V Collectorate, Palakkad 9447945651
24 Pathanamthitta Mahesh B Taluk office Thiruvalla 9746178112
25 Pathanamthitta Nithin R Nair Taluk office Thiruvalla 7012590569
26 Pathanamthitta Jaswanth J M Taluk Office Adoor 7994581767
27 Thiruvananthapuram Firosh H R
O/o the Spl Tahsildar, LA
Outer Ring Road,
Kilimanur
9895121262
28 Thiruvananthapuram Sunith S U
Taluk Office,
Nedumangadu
9400820187
21

ILIMS - സഹായി Version - 001 - 14/10/2025
29 Thiruvananthapuram Haneesh k

Keezhthonnakkal Village
9495437872
30 Thrissur Kannan G
Taluk Office
Mukundapuram
9846035344
31 Thrissur SEMEERA M H
VILLAGE OFFICER
PERINGAVU, THRISSUR
TALUK
9539705193
32 Thrissur Anoop P H Taluk Office Thrissur 9946365366
33 Wayanad Sebastian P J Village Office, Thariode 9746239313
34 Wayanad Rajeesh K.N
Taluk Office,
Mananthavady
8281196256
35 Wayanad Salim A.M Taluk Office, Vythiri 9961543599

22