krishnakumar995556
1,512 views
31 slides
Feb 02, 2024
Slide 1 of 31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
About This Presentation
psychology mental health
Size: 3.62 MB
Language: none
Added: Feb 02, 2024
Slides: 31 pages
Slide Content
മാനസിക ആരോഗ്യം MENTAL HEALTH DR.SAGAR .T, MENTAL HEALTH CENTRE THIRUVANANTHAPURAM WHRDE OCT 2020
എന്താണ് മാനസിക ആരോഗ്യം ? ഒരു രാജ്യത്തിന്‍റെ വികസനത്തിന് ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് .. ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല , ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ് . മാനസിക ആരോഗ്യം / മാനസിക ക്ഷേമം എന്നാല് ഒരു വ്യക്തി സ്വന്തം കഴിവുകള് തിരിച്ചറിഞ്ഞ് , സാധാരണ ജീവിത ക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഫലദായകമായ രീതിയില് പ്രവര്‍ത്തിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന നിര്‍വചിച്ചിരിക്കുന്നു . ഈ സാഹചര്യത്തില് മാനസിക ആരോഗ്യം ഒരു വ്യക്തിയുടെ ക്ഷേമത്തിനും ജനസമൂഹത്തിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമാണ് .
മാനസികാരോഗ്യം എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു ? ലോകജനസംഖ്യയില് 45 കോടിയോളം ജനങ്ങള് മാനസികാരോഗ്യം മൂലം കഷ്ടതയനുഭവിയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020 ആകുമ്പോഴേയ്ക്കും വിഷാദരോഗം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അസുഖമായി പരിണമിക്കും (മുറെ & ലോപ്പസ്, 1996). ആഗോളതലത്തില്ത്തന്നെ ഈ പ്രശ്നം വികസിത – വികസ്വര രാജ്യങ്ങളുടെ ചികിത്സാപരിധികള്ക്കതീതമായിരിക്കും. ഇതിന്റെ സാമൂഹിക – സാമ്പത്തിക ചിലവ്, മാനസിക രോഗ ചികിത്സയെക്കാള് മാനസിക ആരോഗ്യ അഭിവൃദ്ധി ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കുമാണ് ഊന്നല് നല്കേണ്ടത് . അതുകൊണ്ടുതന്നെ മാനസിക ആരോഗ്യം ഗുണകരമാകുന്നതില് നാം സ്വീകരിക്കുന്ന സമീപനം (പെരുമാറ്റം) ശാരീരിക ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു
എന്തൊക്കെയാണ് മാനസിക രോഗത്തിന്റെ ലക്ഷണങ്ങള് ? സാംസ്കാരിക വിശ്വാസങ്ങള്ക്കും മാനദണ്ഡങ്ങള്ക്കും മാതൃകകളേ അല്ലാത്ത വിധം ചിന്തയിലും മാനസികഭാവത്തിലും അല്ലെങ്കില് പെരുമാറ്റത്തിലും ഉണ്ടാകുന്ന തകരാറുകളെയാണ് മാനസിക തകരാര് അല്ലെങ്കില് പെരുമാറ്റതകരാര് എന്ന് വിശേഷിപ്പിക്കുന്നത് . തീവ്രമായ ദുഃഖവും വ്യക്തിഗതമായ പ്രവര്ത്തനങ്ങളില് തടസ്സവും സൃഷ്ടിക്കുംവിധമായിരിക്കും ഇത്തരത്തിലുള്ള മിക്ക സംഭവങ്ങളിലും ഇവയുടെ ലക്ഷണങ്ങള്.
അവബോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ശ്രദ്ധകേന്ദ്രീകരിക്കാന് പ്രശ്നങ്ങള്, പെട്ടെന്ന് ശ്രദ്ധവ്യതിചലിക്കല് കാര്യങ്ങള് ഓര്ക്കാന് കഴിയാതിരിക്കുക വിവരങ്ങള് വളരെ സാവകാശം ഗ്രഹിക്കുകയോ അല്ലെങ്കില് ചിന്താക്കുഴപ്പം ഉണ്ടാകുകയോ ചെയ്യല് പ്രശ്നങ്ങള് പരിഹരിക്കാന് കഠിനാധ്വാനം വേണ്ടിവരല് ഏകാഗ്രതയോടെ ചിന്തിക്കാന് കഴിയാതിരിക്കു
ചിന്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ചിന്തകള് വേഗത്തിലോ മന്ദഗതിയിലോ ആകല് ചിന്തകള് ഒരു വിഷയത്തില്നിന്ന് മറ്റൊന്നിലേക്ക് സാമാന്യബുദ്ധിക്ക് നിരക്കാത്ത വിധം മാറിമറിയല് നിഖണ്ടുവില് കാണാത്ത വാക്കുകളോ ശബ്ദങ്ങളോ ഉപയോഗിക്കല് തന്റേതാകാന് സാധ്യതയില്ലാത്ത ബാഹ്യമായ സ്വാധീനങ്ങള് മൂലമുള്ള ഭ്രമാത്മകമായ ചിന്തകളും പ്രവൃത്തികളും ഗ്രഹണശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്
വൈകാരികാനുഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് വിലയില്ലെന്നോ പ്രതീക്ഷയറ്റതെന്നോ നിസ്സഹായാവസ്ഥയിലാണെന്നോ ഉള്ള തോന്നല് ചെറിയ കാര്യങ്ങളില് പോലും കുറ്റബോധം ഉണ്ടാകല് മരിക്കാനോ ആത്മഹത്യ ചെയ്യാനോ ഉള്ള തീവ്രമായ ചിന്തകള് മിക്ക കാര്യങ്ങളിലും താല്പര്യവും സന്തോഷവും ഇല്ലാതാകല് കഴിവുകള്, വൈദഗ്ധ്യങ്ങള്, സമ്പത്ത്, സൗന്ദര്യം അമിതമായ ആത്മവിശ്വാസവും മതിപ്പും അമിതമായ ഊര്ജവും വളരെ കുറച്ച് ഉറക്കവും സമയത്തില്ഭൂരിഭാഗവും ക്ഷോഭത്തിലും, പെട്ടെന്ന് ദേഷ്യം വരുന്ന അവസ്ഥയിലും പ്രകോപനങ്ങളൊന്നും ഇല്ലാതെ തന്നെ മാനസികഭാവങ്ങളില്തീവ്രമായ ഏറ്റക്കുറച്ചിലുകള്
OCTOBER 10 EVERY YEAR
സ്കിസോഫ്രീനിയ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില് എല്ലാ വര്ഷവും ഒക്ടോബര് 10ന് ലോക മാനസികാരോഗ്യദിനമായി ആചരിക്കുകയാണ് . ഇത്തവണ ‘ലിവിങ് വിത്ത് സ്കിസോഫ്രീനിയ’ എന്ന വിഷയമാണ് മാനസികാരോഗ്യദിനത്തിന്െറ ഭാഗമായി ലോകമെമ്പാടും ചര്ച്ച ചെയ്യുന്നത് . സ്കിസോഫ്രീനിയ ( schizophrenia) അഥവ ചിത്തഭ്രമം എന്നത് ഗൗരവമേറിയ ഒരു മനോരോഗമാണ് . 100 പേരില് ഒരാള്ക്ക് വീതം ഏറിയോ കുറഞ്ഞോ ഈ രോഗം കണ്ടുവരുന്നുണ്ടെന്നാണ് ഏകദേശ കണക്ക് . കേരളത്തില് മൂന്നു ലക്ഷത്തോളം പേര് ഈ രോഗത്തിന്െറ പിടിയിലാണെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നു.
ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ മുഴുവനായി ബാധിക്കുന്ന രോഗാവസ്ഥയാണിത്. രോഗിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മുഴുവനായി മാറ്റിമറിക്കുന്ന ഈ രോഗം യാഥാര്ഥ്യങ്ങള് തിരിച്ചറിയാനും യുക്തിപൂര്വം ചിന്തിക്കാനുമുള്ള വ്യക്തികളുടെ കഴിവിനെ ഭാഗികമായോ പൂര്ണമായോ ഇല്ലാതാക്കുന്നു . സ്വാഭാവികമായി പെരുമാറാനും വികാരങ്ങള് പങ്കുവെക്കാനുമൊക്കെ ഇക്കൂട്ടര്ക്ക് പ്രയാസമനുഭവപ്പെടും . അയഥാര്ഥ്യങ്ങളായ ചിന്തകള്, മിഥ്യാ ധാരണകള്, അടിസ്ഥാനമില്ലാത്ത സംശയങ്ങള് എന്നുതുടങ്ങി ഒരു വ്യക്തിയുടെ സാമൂഹിക ജീവിതം താറുമാറാക്കുന്ന നിരവധി ഘടകങ്ങള് ഈ രോഗത്തിന്െറ ലക്ഷണമായി കണ്ടുവരുന്നു . ഇല്ലാത്ത കാര്യങ്ങള് കാണുന്നതായും ശബ്ദങ്ങള് കേള്ക്കുന്നതായും രോഗികള് അവകാശപ്പെടുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യും.
തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകളാണ് രോഗകാരണം . പാരമ്പര്യവും ഒരു പ്രധാന രോഗകാരണമാണ് . ജന്മനാ തലച്ചോറിനുണ്ടാകുന്ന തകരാറുകള്, തലക്ക് സംഭവിക്കുന്ന ക്ഷതങ്ങള്, തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗങ്ങള് എന്നിവയും സ്കിസോഫ്രീനിയ രോഗത്തിന് കാരണമായി കണ്ടുവരുന്നുണ്ട് . രോഗസാധ്യതയുള്ള വ്യക്തികള്ക്കുണ്ടാകുന്ന കടുത്ത മാനസിക സംഘര്ഷങ്ങളും രോഗം പ്രത്യക്ഷപ്പെടാന് ഇടയാക്കും . മസ്തിഷ്കത്തിലെ ഗ്ളൂട്ടമേറ്റ് ( glutamate), ഡോപമൈന് ( dopamine) എന്നീ രാസസംയുക്തങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്ന്നാണ് ഒരു വ്യക്തിയില് രോഗലക്ഷണങ്ങള് പ്രത്യക്ഷപ്പെടുന്നത്
ഉത്കണ്ഠ/ടെന്ഷന് ടെന്ഷനില്ലാത്തവര് ആരുമില്ല. ഓരോരുത്തര്ക്കും അവരവരുടെ നിലക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് മാത്രം . ഭയം, മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള പേടി, മനസ്സിനെ നിയന്ത്രിക്കാന് കഴിയാതിരിക്കുക, കൈകാലുകള് വിയര്ത്ത് തളര്ന്നുപോകുന്നതായി അനുഭവപ്പെടുക, തൊണ്ടവരളുക, വിറയല്, അമിതദാഹം, തൊണ്ടയില് തടസ്സം, കക്കൂസില് പോകാന് തോന്നുക എന്നിവയെല്ലാം ടെന്ഷന് മൂലമുണ്ടാകുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്.
വിഷാദം മാനസികരോഗങ്ങളില് വലിയ അപകടകാരിയാണ് വിഷാദം. സമയത്ത് വേണ്ട ചികിത്സ നല്കിയാല് ഈ രോഗം ഭേദപ്പെടുത്താവുന്നതേയുള്ളൂ . ഉന്മേഷക്കുറവ്, ജോലിചെയ്യാന് മടി, ജീവിതനൈരാശ്യം, സ്വയം മോശമാണെന്ന തോന്നല്, കുടുംബത്തിലും കൂട്ടുകാര്ക്കിടയിലും ഒറ്റപ്പെടല്, പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്നില്ളെന്ന തോന്നല്, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ബുദ്ധിമുട്ടുകള് കാരണം മറ്റുള്ളവരുമായുള്ള ബന്ധങ്ങള് ക്രമേണ നശിക്കുന്ന ദുരവസ്ഥ എന്നീ മാനസിക ബുദ്ധിമുട്ടുകള് ആര്ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില് അത് വിഷാദത്തിന്െറ തുടക്കമാണെന്ന് മനസ്സിലാക്കണം . ഭാവിയെക്കുറിച്ചുള്ള വേവലാതിയാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നതെങ്കില് പഴയകാലത്തെക്കുറിച്ചുള്ള ചിന്തകളാണ് ഒരാളെ വിഷാദത്തിലേക്ക് നയിക്കുന്നത്.
ഉറക്ക സംബന്ധമായ മാനസിക പ്രശ്നങ്ങള് ഉറക്കം മനുഷ്യന്െറ വലിയൊരു അനുഗ്രഹമാണ്. വിദ്യാര്ഥികളില് പലരും അമിത ഉറക്കം കാരണം പഠിക്കാനേ കഴിയുന്നില്ല എന്നു പരാതിപറയാറുണ്ട്.എന്നാല്, ഒട്ടും ഉറങ്ങാന് കഴിയാതെ ഒരു നിമിഷനേരത്തേക്കെങ്കിലും ഒന്നുറങ്ങിയിരുന്നെങ്കിലെന്ന് ആശിക്കുന്ന എത്രയോപേരെ നമുക്കിടയില് കാണാം . വേറെ ചിലര്ക്കാകട്ടെ ഉറക്കത്തില് സംസാരിക്കുക, പേടിസ്വപ്നം കാണുക, ഉറക്കത്തില് നടക്കുക തുടങ്ങിയ പ്രയാസങ്ങള്. ഇതെല്ലാം പലതരം ടെന്ഷന് മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ്.
അമിത കോപം, ആത്മനിന്ദ, ആത്മഹത്യ, സ്വയം പീഢനം സന്തോഷം പോലെ സങ്കടം പോലെ അസൂയ പോലെ നമ്മുടെ മനസ്സിലെ ഒരു സാധാരണ വികാരം മാത്രമാണ് ദേഷ്യം അഥവാ കോപം. എന്നാല് അനിയന്ത്രിതമാകുമ്പോള് അത് ചില രോഗലക്ഷണങ്ങളായി മാറുന്നു. അമിതമായ കോപം വ്യക്തിബന്ധങ്ങളില് കടുത്ത ആഘാതമാണ് സൃഷ്ടിക്കുക. കോപിക്കുന്ന വ്യക്തിയെയും അതിന് വിധേയനാവുന്ന വ്യക്തിയെയും അത് ഒരുപോലെ ബാധിക്കുന്നു. ഒരു പക്ഷെ കോപത്തിനിരയാവുന്ന വ്യക്തിയേക്കാള് കോപിക്കുന്ന വ്യക്തിയെയാണ് അത് പ്രതികൂലമായി ബാധിക്കുക. കോപം മനസിനോടൊപ്പം ശരീരത്തെയും പലതരത്തില് ബാധിക്കുന്നു
സംശയ രോഗം ഗൗരവമേറിയ മനോരോഗങ്ങളില് ഉള്പ്പെട്ടതാണ് സംശയരോഗം. സംശയരോഗത്തിന്െറ ലക്ഷണങ്ങള് മറ്റുപല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള് മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയ. ഉദാഹരണം : ഭാര്യക്ക് പരപുരുഷ ബന്ധമുണ്ട്, അയല്വാസി തന്നെ കൊല്ലാന് പദ്ധതിയിട്ടിരിക്കുന്നു എന്നൊക്കെയാകാം ഇത്തരം മിഥ്യാധാരണകള്. ഇവ ഒന്നോ അതിലധികമോ ഉണ്ടാകാം . ഇത്തരം മിഥ്യാധാരണകളൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അതായത്, ഭക്ഷണം, കുളി, ജോലി, ജനങ്ങളുമായുള്ള ഇടപഴകല് തുടങ്ങി എല്ലാ കാര്യങ്ങളിലും രോഗി തികച്ചും സാധാരണ സ്വഭാവമാണ് കാണിക്കുക. രോഗം അഥവാ ഡെലൂഷനല് ഡിസോഡര്
പീഡന സംശയം താന് ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണപാനീയങ്ങളില് വിഷവസ്തുക്കള് ചേര്ത്ത് കൊല്ലാന് ശ്രമിക്കുന്നു, തനിക്കെതിരെ ദുര്മന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെയാകാം ഇത്തരം സംശയങ്ങള് .
ചാരിത്ര്യ സംശയരോഗം പങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് ഈ രോഗത്തിന്െറ പ്രധാന ലക്ഷണം. കൂടുതലും പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത് . സംശയാലുവായ ഭര്ത്താവ് ഭാര്യയുടെ ഓരോ ചലനവും സുസൂക്ഷ്മം നിരീക്ഷിക്കുന്നു. ഒരു വാക്ക് അല്ലെങ്കില് ഒരു നോട്ടംപോലും സൂക്ഷ്മമായി വിശകലനം ചെയ്ത് തന്െറ സംശയത്തിന് അനുകൂലമായ തെളിവുകള് ഭാര്യയുടെ മുന്നില് അവതരിപ്പിക്കുന്നു . സംശയത്തിനാസ്പദമായ തെളിവുകള് ഇവര് പങ്കാളിയുടെ കിടക്കവിരിയില്നിന്നോ അടിവസ്ത്രങ്ങളില്നിന്നോ മറ്റു സ്വകാര്യ വസ്തുക്കളില്നിന്നോ ശേഖരിക്കുന്നു.
പ്രേമമെന്ന സംശയരോഗം ( Erotomania ) കൂടുതലും സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. ഇറോട്ടോ മാനിയയുള്ള സ്ത്രീ പലപ്പോഴും ഒരു ഏകാന്ത പഥികയായിരിക്കും. വളരെ രസകരമായ ഒരു രോഗമാണിത് . തന്നേക്കാള് സാമ്പത്തികമായും സാമൂഹികപരമായും ഉന്നതിയിലുള്ള ഒരു വ്യക്തി മറ്റുള്ളവര് കാണാതെ രഹസ്യമായി തന്നെ പ്രേമിക്കുന്നു എന്നതാണ് ഇത്തരത്തിലുള്ള സംശയരോഗത്തിന്െറ മുഖ്യ ലക്ഷണം . ടെലിഫോണ്, ഇ-മെയില്, കത്ത് എന്നിവ മുഖേനയോ സമ്മാനങ്ങള് നല്കിയോ അല്ലെങ്കില് പ്രത്യേക സന്ദര്ഭങ്ങള് മനഃപൂര്വം ഉണ്ടാക്കിയോ ഈ വ്യക്തിതന്നെ കാണാനും സംസാരിക്കാനും ശ്രമിക്കുന്നു എന്ന് ഇവര് വിശ്വസിക്കുന്നു.
ശാരീരിക രോഗസംശയം ശാരീരിക രോഗ സംശയം പലതരത്തിലാകാം . വായയില്നിന്നോ മൂക്കില്നിന്നോ വിയര്പ്പില്നിന്നോ ദുര്ഗന്ധം വമിക്കുന്നു , മുടിയിലോ ചെവിയിലോ അല്ലെങ്കില് ശരീരത്തിന്െറ ഉള്ഭാഗത്തോ പ്രാണികള് അരിച്ചുനടക്കുന്നു , ശരീരഭാഗങ്ങളായ മൂക്ക്, ചുണ്ട്, ചെവി മുതലായവ വൃത്തികെട്ട ആകൃതിയിലാണ്, ശരീരാവയവങ്ങളായ കുടല്, തലച്ചോറ് എന്നിവ പ്രവര്ത്തിക്കുന്നില്ല എന്നിങ്ങനെ നിരവധി തരത്തിലും രൂപത്തിലും ഇത്തരം സംശയങ്ങള് ഉണ്ടാകാറുണ്ട്
താന് വലിയ ആളാണെന്ന സംശയം ഇത്തരം സംശയരോഗത്തില് രോഗിക്ക് അമാനുഷിക കഴിവുള്ളതായോ ദൈവത്തിന്െറ പ്രതിരൂപമായോ ധാരാളം സമ്പത്തുള്ളതായോ അതിപ്രശസ്തനായ വ്യക്തിയായോ പ്രധാനപ്പെട്ട വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള ആളായോ മറ്റും തോന്നുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്യുന്നു.
സ്ട്രെസ് അഥവാ മാനസിക സമ്മര്ദ്ദം എല്ലാവരുടെയും ആവശ്യങ്ങള് നിറവേറ്റാനുള്ള സമ്പത്ത് പ്രകൃതിയിലുണ്ട്. എന്നാല് ഒരുത്തന്റെപോലും ആഗ്രഹങ്ങള് നിറവേറ്റാന് പ്രകൃതിക്കാവില്ല.'' എന്ന് ഗാന്ധിജി പറഞ്ഞത് ജീവിതസമ്മര്ദ്ദങ്ങള് മുന്നില് കണ്ടുകൊണ്ട് തന്നെയാണ്. വൈദ്യശാസ്ത്ര സ്ഥിതിവിവരക്കണക്കില് ഓരോ രോഗവും ഇത്രശതമാനം ആളുകളെ ബാധിക്കുന്നുവെന്ന് കണക്കാക്കിവരുന്നു. സ്ട്രെസിന്റെകാര്യത്തില് അത് നൂറ് ശതമാനം പേരെ ബാധിച്ചിരിക്കുന്നു എന്നുവേണം പറയാന് . ജീവിതത്തില് ഒരിക്കല്പോലും മാനസിക സമ്മര്ദ്ദങ്ങള് അനുഭവിക്കാത്തവരില്ല.
സ്ട്രെസിന്റെപ്രവര്ത്തനം കോര്ട്ടിസോണ്പോലുള്ള അന്ത:സ്രാവങ്ങളുടെ അളവില് വ്യതിയാനം വരുത്തുന്നു. ഉറക്കക്കുറവ്, ക്ഷീണം, ദഹനക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ നിരവധി രോഗങ്ങള് ശരീരത്തിനെയും വിരസത, അസ്വസ്ഥത, മാന്ദ്യം തുടങ്ങിയ രോഗങ്ങള് മനസ്സിനെയും ബാധിക്കുന്നു.
എന്താണ് വികാരങ്ങൾ സന്തോഷം ,ദുഃഖം ,ദേഷ്യം ,ഭയം ,ഉത്കണ്ട ,ഏകാഗ്രത ,വെറുപ്പ് തുടങ്ങിയവ നമ്മൾ എല്ലാ വികാരങ്ങൾക്കും അടിമപ്പെടരുത് .വികാരങ്ങളെ നിയന്ത്രിക്കുക ,നിയന്ത്രിക്കാൻ ട്രാഫിക് ലൈറ്റ് സമീപനം നല്ലതാണ്. ട്രാഫിക് ലൈറ്റ് സമീപനം നിൽക്കുക - ചുവപ്പ് ചിന്തിക്കുക -മഞ്ഞ സംസാരിക്കുക -പച്ച ഈ രീതിയിൽ ഒരാൾക്ക് ശാന്ത പ്രകൃതനാകുവാൻ സാധിക്കും അങ്ങനെ വികാരങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കും
ഭ്രാന്ത്, ചിത്തഭ്രമം, സ്കിസോഫ്രിനിയ ഒരാള് അസാധാരണമായ ഒരു കാര്യം പറയുകയോ പ്രവര്ത്തിക്കുകയോ ചെയ്യുമ്പോള് അയാള്ക്ക് ഭ്രാന്താണ് എന്ന് പറയാറുണ്ട്. പൊതു സമൂഹം സാമാന്യമായി ചെയ്തു വരുന്ന കാര്യങ്ങളില് നിന്നും വിഭിന്നമായവയാണ് ഇവിടെ ഭ്രാന്ത് എന്ന പദം കൊണ്ട് അര്ത്ഥമാക്കുന്നത്. അസുഖത്തെ അല്ല, ചിലപ്പോള് ലഘുവായ മാനസിക വൈകല്ല്യങ്ങളെയോ, പെരുമാറ്റത്തിലുണ്ടാകുന്ന അപാകതകളെയോ ചിലര് ഭ്രാന്ത് എന്ന് വിളിക്കാറുണ്ട് . മനസിന്റെ സമനില തെറ്റുകയും യാഥാര്ഥ്യ ബോധം ചിലപ്പോഴെങ്കിലും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ചിത്തഭ്രമം അഥവാ സൈക്കോസിസ് .