Water conservation (ജലസംരക്ഷണ മാർഗങ്ങൾ

8,035 views 20 slides Jun 27, 2018
Slide 1
Slide 1 of 20
Slide 1
1
Slide 2
2
Slide 3
3
Slide 4
4
Slide 5
5
Slide 6
6
Slide 7
7
Slide 8
8
Slide 9
9
Slide 10
10
Slide 11
11
Slide 12
12
Slide 13
13
Slide 14
14
Slide 15
15
Slide 16
16
Slide 17
17
Slide 18
18
Slide 19
19
Slide 20
20

About This Presentation

ജലസംരക്ഷണം ആവശ്യകതയും മാർഗങ്ങളും


Slide Content

ജല സംരക്ഷണവും മാർഗങ്ങളും ജസീൽ ഹസ ൻ കെ

ജലം ജീവൽ പ്രവർത്തനങ്ങളുടെ അടിസ്ഥാനം ( മനുഷ്യശരീരത്തിന്റെ 70% ജലം ). കൃഷി - ജലസേചനം മനുഷ്യനും ശുദ്ധജല സ്രോതസ്സുകളും തമ്മിൽ അഭ്യേദമായ ബന്ധം - നദീതട സംസ്കാരങ്ങൾ . ഊർജോൽപാദനം - ജല വൈദ്യുത പദ്ദതികൾ . ആവാസവ്യവസ്ഥകളുടെ നിലനിൽപ് .

ഭൂമിയുടെ 70% വെള്ളം ആണെങ്കിലും അതിൽതന്നെ വെറും 1% മാത്രമേ മനുഷ്യന് ഉപയോഗയോഗ്യം ആയിട്ടുള്ളൂ “ വെള്ളം വെള്ളം സർവത്ര , തുള്ളി കുടിപ്പാൻ ഇല്ലത്രേ… .”

ജലചംക്രമണം വഴി ശുദ്ധജലം രൂപംകൊള്ളുന്നതിനേക്കാൾ വേഗതത്തിൽ നമ്മൾ ജലം ഉപയോഗിച്ചു തീർക്കുകയോ മലിനമാക്കുകയോ ചെയ്യുന്നു അതിന്റെ ഫലമോ ? വരൾച്ച കൃഷിനാശം മാരക രോഗങ്ങൾ ഐക്യ രാഷ്ട്ര സംഘടനയുടെ കണക്കു പ്രകാരം റഷ്യ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും കഴിഞ്ഞ 20 വർഷമായി ജല ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുന്നു .

സംരക്ഷണ മാർഗങ്ങൾ പരമ്പരാഗതം രാജസ്ഥാനിലെ പുരാതന വീടുകളുടെ മേൽക്കൂരകൾ മഴവെള്ള സംഭരണത്തിന് ഉതകുന്നവയായിരുന്നു , മേൽക്കൂരയിൽ പതിക്കുന്ന വെള്ളം മൺകുഴലുകൾ വഴി മഴക്കുഴികളിൽ ശേഖരിക്കപ്പെടും . മഴക്കുഴികൾ തടയണകൾ ജൈവവേലികൾ മുളകൊണ്ടുള്ള തുള്ളി നന ( കണികാ ജലസേചനം ) ആധുനികം ശ്രദ്ധയോടെ ഉള്ള ജല ഉപയോഗം ആധുനിക ജല സേചന മാർഗ്ഗങ്ങൾ പുനരുപയോഗവും പുനചംക്രമണവും ബോധവത്കരണം ആധുനിക കൃഷി രീതികൾ മഴക്കൊയ്ത് പെർക്കുലേഷൻ ടാങ്കുകൾ അഥവാ റാപ്പാറ്റ്‌ കാനാറ്റ്‌

മഴക്കുഴികൾ മഴവെള്ളം പരമാവധി മണ്ണിലേക്ക് ഇറങ്ങാൻ സഹായിക്കുന്നവയാണ് മഴക്കുഴികൾ . തൊടിയിൽ കുഴിക്കുന്ന അധികം വലുതല്ലാത്ത ഈ കുഴികൾ അണ്ടർഗ്രൗണ്ട് റീചാർജിങ്ങിന് ഏറെ സഹായകമാകുന്നവയാണ് .

തടയണകൾ പരമ്പരാഗത രീതിയിൽ കല്ലും മണ്ണും കൊണ്ട് സൃഷ്‌ടിച്ച താത്കാലിക തടയണകളും ആധുനിക രീതിയിൽ സിമെന്റിൽ തീർത്ത തടയണകളും ഇന്ന് കാണാം . കുത്തിയൊലിച്ചു പോകുന്ന വെള്ളത്തെ തടഞ്ഞു നിർത്തി ഊർന്നിറങ്ങാൻ അനുവദിക്കുമ്പോൾ ഭൂഗർഭ ജല നിരപ്പ് ഉയരുന്നു

ജൈവ വേലികൾ ഭൂമിയുടെ ചരിവ് കൂടുതലുള്ള പ്രദേശങ്ങളില്‍ വരമ്പിനു ചുറ്റും രാമച്ചം , ഇഞ്ചിപുല്ല് , തീറ്റപുല്ല് തുടങ്ങിയവ നട്ടുപിടിപ്പിക്കുക മണ്ണൊലിപ്പ് തടയുന്നതിനോടൊപ്പം ഭൂമിയിലേക്ക് ജലം ഇറങ്ങുന്നതും വർധിക്കും .

മുളകൊണ്ടുള്ള തുള്ളി നന മുള ഉപയോഗിച്ചുള്ള തുള്ളിനന (drip irrigation) ജലസേചനത്തിൽ ഉള്ള ജല നഷ്ടം കുറക്കുന്നു

മേല്‍ക്കൂര മഴക്കൊയ്ത് മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ടാങ്കിൽ ശേഖരിച്ചു നേരിട്ട് ഉപയോഗിക്കുകയോ മഴക്കുഴിയിൽ ശേഖരിച്ചു കിണർ റീചാർജിങ്ങിനോ ഉപയോഗിക്കാം

കിണർ റീചാർജിങ് ജലസംഭരണി സ്​ഥാപിക്കുന്നതിനു പകരം ടെറസിലെ വെള്ളം നേരിട്ട് കിണറിലേക്ക് ഇറക്കുന്ന രീതിയാണിത് . നാലോ അഞ്ചോ ഇഞ്ച് വണ്ണമുള്ള പി . വി . സി പൈപ്പ് ടെറസിൽ സ്​ഥാപിച്ചിരിക്കുന്ന പാത്തിയിലേക്ക് ഘടിപ്പിക്കണം . പൈപ്പിൽ മൂന്ന് ലെയറുകളുള്ള അരിപ്പയും സ്​ഥാപിക്കണം . ടാങ്ക് നിർമാണച്ചെലവ് കുറക്കാനും ഇത് സഹായിക്കും . വറ്റുന്ന കിണറുകൾപോലും ഇങ്ങിനെ ജലസമൃദ്ധമാക്കാം

ചെടിനനക്കൽ രാവിലെയോ വൈകീട്ടോ മാത്രം , ബാഷ്പീകരണ നഷ്ടം ഇല്ല മരച്ചുവടുകള്‍ ഇലകള്‍ മാറ്റാതെ പുതയിട്ട് സംരക്ഷിക്കല്‍ അനാവശ്യമായി ടാപ്പ് തുറന്നിടരുത് 5 സ്റ്റാർ റേറ്റിംഗ് ഉള്ള വാഷിങ് മെഷീൻ ഉപയോഗിക്കുക പൈപ്പ് ചോർച്ച അടക്കുക കുറഞ്ഞ സമയം മാത്രം ഷവറിൽ , ഉപയോഗം കഴിഞ്ഞ വെള്ളംകൊണ്ട് ചെടി നനക്കാം കരുതൽ : ശ്രദ്ധയോടെ ഉള്ള ജല ഉപയോഗം

പുനരുപയോഗവും പുനഃചംക്രമണവും വാഷ് ബേസിനിൽ നിന്നുള്ള വെള്ളം ടോയ്‌ലറ്റ്‌ ഫ്ളഷിൽ ഉപയോഗിക്കാം അലക്കി കഴിഞ്ഞ വെള്ളവും മറ്റും ജല സേചനത്തിനും മറ്റും ഉപയോഗിക്കാം മൂത്രം പോലും പുനഃചംക്രമണം ചെയ്ത് കുടി വെള്ളം ആക്കി മാറ്റാൻ ഉതകുന്ന തരത്തിൽ സാങ്കേതികവിദ്യ വളർന്നു കഴിഞ്ഞു ( ഉദാ :- ബഹിരാകാശ വാഹനങ്ങൾ )

കാനാറ്റ്‌ മഴവെള്ളം ശേഖരിക്കാനായി കുന്നിൻപ്രദേശങ്ങളിൽ നിർമിക്കുന്ന ലംബമായ ഷാഫ്‌റ്റുകൾ . ഇവയിലൂടെ ഒഴുകിവരുന്ന മഴവെള്ളം ഭൂമിക്കടിയിലെ കനാലുകളിൽ സംഭരിക്കപ്പെടുകയും തുടർന്ന് ഗുരുത്വാകർഷണത്താൽ അവയിലൂടെ താഴേക്ക് ഒഴുകി ദൂരെയുള്ള സംഭരണികളിലെത്തുകയും ചെയ്യുന്നു .

കോണ്ടൂര്‍ ചാലുകളും വരമ്പുകളും ഭൂമിയുടെ ചെരിവ് കൂടുതൽ ഉള്ള പ്രദേശങ്ങൾ തട്ടുകളായി തിരിച്ചു ചാലുകളും വരമ്പുകളും നിർമിക്കുന്നു മഴവെള്ളം കുത്തിയൊലിച്ചു പോകാതെ മണ്ണിലേക്കിറങ്ങാൻ അനുവദിക്കുന്നു

പെർക്കുലേഷൻ ടാങ്കുകൾ അഥവാ റാപ്പാറ്റ്‌ പെർക്കുലേഷൻ ടാങ്കുകൾ അഥവാ റാപ്പാറ്റ്‌ : മഴവെള്ളം സംഭരിക്കാനായി മണലോ പാറകളോ നിറഞ്ഞമണ്ണിൽ ടാങ്കുകൾ . ഇതിലെ ജലത്തിന്‍റെ കുറച്ചു ഭാഗം ഉപയോഗിക്കപ്പെടുമെങ്കിലും ബാക്കിയുള്ളത്‌ മണലിലൂടെയോ പാറയിലെ വിടവുകളിലൂടെയോ ഭൂമിക്കടിയിലെ ജലഭരങ്ങളിലേക്ക് അരിച്ചിറങ്ങുന്നു . ഈ ജലം കിണറുകളെ പോഷിപ്പിക്കുന്നു .

ആധുനിക ജല സേചന മാർഗങ്ങൾ അന്തരീക്ഷത്തിലെയും മണ്ണിലെയും ജലാംശം അളന്നു ആവശ്യാർഥം ജലസേചനം നടത്തുന്ന ഡിജിറ്റൽ ഇറിഗേഷൻ മാർഗങ്ങൾ അവലംബിക്കുക

ആധുനിക കൃഷി രീതികൾ തുള്ളിനന (Drip Irrigation) വരൾച്ചാ പ്രതിരോധ വിളകൾ ( ജനിതക വ്യതിയാനാം വരുത്തിയത് ) ഡിജിറ്റൽ കൃഷി രീതികൾ ഡ്രൈ ഫാർമിംഗ് ( ഉദാ :- കരനെൽ കൃഷി ) ജല ഉപായോഗംതീരെ ഇല്ലാത്ത കൃഷിരീതി

വരൾച്ചയെ പ്രതിരോധിക്കാൻ ഒരു വ്യക്തിക്ക് ദിവസേന ഉപയോഗിക്കാവുന്ന ജലത്തിന്റെ അളവിന് നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുണ്ട് ( ജോർദാൻ , ആസ്‌ട്രേലിയ ) ഡാമുകളിൽ എത്ര വെള്ളം ബാക്കിയുണ്ടെന്ന് ജനങ്ങളെ അറിയിക്കാൻ പരസ്യ ബോർഡുകളും സ്ഥാപിച്ചു ബോധവത്കരണവും നിയന്ത്രണവും

ജലസംരക്ഷണം ചില വ്യക്തികളുടെയോ ഗവണ്മെന്റിന്റെയോ മാത്രം ചുമതലയല്ല . അത് നമ്മൾ ഓരോരുത്തരുടെയും ചുമതലയാണ് . നന്ദി