ചോദ്യം
നമ്മുടെ സമൂഹത്തിൽ ഇപ്പോഴും
നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ
ഏതാണ്? അവയിൽ ചിലത്
ചൂണ്ടിക്കാട്ടാമോ?
ഇത് ഒഴിവാക്കാൻ കഴിയുമോ, എങ്ങനെ ?
ദൈനംദിന ജീവിതമായും പ്രകൃതി പ്രതിഭാസങ്ങളുമായും
ബന്ധപ്പെട്ട കാര്യങ്ങളെ (പ്രശ്നങ്ങളെ) സ്വയം എറ്റെടുത്തു
അവയിൽ തീരുമാനം എടുക്കുന്നതിനും സാമൂഹിക
സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി
ഇടപെടുന്നതിനും ആവശ്യമായ രീതിയിൽ
ശാസ്ത്രാശയങ്ങളെയും ശാസ്ത്ര പ്രക്രിയകളെയും
കുറിച്ചുള്ള ധാരണയെ ആണ് ശാസ്ത്ര സാക്ഷരതയെന്ന്
വിളിക്കുന്നത്.
ഒരു വ്യക്തിക്ക് ശാസ്ത്രത്തിന്റെ സർവ
മേഖലകളിലും ഒരേ നിലവാരത്തിലുള്ള ശാസ്ത്ര
സാക്ഷരത നേടാൻ സാധിച്ചുവെന്നും വരില്ല എങ്കിലും
ഓരോന്നിലും സാമാന്യശേഷിയെങ്കിലും നേടേണ്ടത്
അനിവാര്യമാണ് . സമൂഹത്തിൽ ക്രിയാത്മകമായി
ഇടപെട്ടുകൊണ്ട് ജീവിക്കുന്നതിന് ഒരു വ്യക്തിയെ
പര്യാപ്തമാക്കുന്നതിൽ ശാസ്ത്ര സാക്ഷരത വലിയ
പങ്ക് വഹിക്കുന്നു.
ശാസ്ത്ര സാക്ഷരത നേടിയ ഒരു
വ്യക്തിയുടെ സവിശേഷതകൾ
എന്തെല്ലാം ആയിരിക്കും?
സമൂഹത്തിലെ ദുരാചാരങ്ങളെയും
അശാസ്ത്രീയതകളെയും തിരിച്ചറിയാനും പ്രതികരിക്കാനും
സാധിക്കും.
പരിസ്ഥിതി പ്രേശ്നങ്ങളോട് ക്രിയാത്‌മകമായി ഇടപെടാൻ
സാധിക്കും
ദൈനംദിന ജീവിതാനുഭവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
ചോദിക്കാനും, ഉത്തരം കണ്ടെത്താനും ഉത്തരത്തിന്റെ
സാധുത പരിശോധിക്കാനും കഴിയും.
ശാസ്ത്രാശയങ്ങളും ശാസ്ത്രപ്രക്രിയകളും നിത്യജീവിതത്തിൽ
പ്രയോഗിക്കാൻ കഴിയും
വാർത്താമാധ്യമങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും
വരുന്ന ശാസ്ത്ര കുറിപ്പുകളും ലേഖനങ്ങളും വായിച്ചു
അപഗ്രഥിക്കാൻ കഴിയും
നൂനത ശാസ്ത്രാശയങ്ങളെയും ശാസ്ത്ര കണ്ടുപിടിത്തങ്ങളെയും
കുറിച്ച് ധാരണ നേടാനുള്ള ത്വര ഉണ്ടായിരിക്കും
ശാസ്ത്രാശയങ്ങൾ ശാസ്ത്ര പഠനത്തിലൂടെയാണ് നേടാൻ
സാധിക്കുക എന്നതിനാൽ ശാസ്ത്രപഠനം കുട്ടിയുടെ ആകാംക്ഷയിൽ
പ്രയോജനപ്പെടുത്തുന്നതിനും പ്രവർത്തനങ്ങളിൽ ഊന്നിയതും
ആയിരിക്കണം.
പ്രക്രിയാശേഷികൾക്കു പ്രാധാന്യം നൽകുന്ന വിധത്തിൽ
ആയിരിക്കണം അവ രൂപകൽപന ചെയ്യാൻ.
ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ,
ശാസ്ത്രജ്ഞന്മാരുടെ ജീവിതാനുഭവങ്ങൾ മുതലായവ
ശാസ്ത്രാശയങ്ങൾ നേടാൻ സഹായകമാണ്.
ശാസ്ത്രാശയങ്ങൾ നേടൽ
നിരീക്ഷിക്കൽ (observation)
വർഗ്ഗീകരിക്കൽ (Classifying)
അളക്കൽ (Measuring)
ആശയവിനിമയം ചെയ്യാൻ (Communicating)
സംഖ്യാബന്ധങ്ങൾ ഉപയോഗിക്കാൻ (using number
relations)
സ്ഥലകാല ബന്ധങ്ങൾ (using space / time relation)
നിഗമനത്തിലെത്താൻ (Inferring)
പ്രവചിക്കൽ (Predicting)
Development of Process Skills
പ്രക്രിയാശേഷികൾ വികസിപ്പിക്കൽ
അടിസ്ഥാന പ്രക്രിയ ശേഷികൾ
പ്രായോഗിക നിർവചനങ്ങൾ രൂപീകരിക്കൽ
(Making operational definition)
പരികല്പനകൾ രൂപീകരിക്കൽ (Formulating
hypothesis)
ചരങ്ങളെ നിയന്ത്രിക്കൽ (Controlling variables)
ദത്തങ്ങൾ വ്യാഖ്യാനിക്കൽ (Interpreting data)
പരീക്ഷണങ്ങളിൽ ഏർപ്പെടൽ (Experimenting)
follow up
ഭൗതികശാസ്ത്ര ആശയത്തിലെ ഏതെങ്കിലും
ഒരു പരീക്ഷണം നിരീക്ഷിക്കുകയും
രേഖപ്പെടുത്തുകയും ചെയ്യുക
ഭൗതികശാസ്ത്രത്തിലോ രസതന്ത്രത്തിലോ
ഏതെങ്കിലും ഒരു ക്ലാസിൽ നിന്ന് (5,6,7) വസ്തുതകളും
ആശയങ്ങളും എഴുതുകയും വേർതിരിക്കുകയും
ചെയ്യുക